Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്പാനീഷ് നഗരങ്ങള്‍ ടൂറിസം കാമ്പെയ്നുകള്‍ ആരംഭിക്കുന്നു

1 min read

മാഡ്രിഡ്: സ്പെയിനിലെ രണ്ട് വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയും കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കാമ്പെയ്നുകള്‍ ആരംഭിച്ചു. ‘ജീവിതം ഒരു നഗരമായിരുന്നുവെങ്കില്‍, അത് മാഡ്രിഡ് ആയിരിക്കും’, ‘മുമ്പെങ്ങുമില്ലാത്തവിധം ബാഴ്സലോണ’ എന്നിവയാണ് പ്രചാരണങ്ങളുടെ പ്രധാന പരസ്യവാചകങ്ങള്‍. ഒരു വര്‍ഷത്തിലേറെയായുള്ള നിയന്ത്രണങ്ങള്‍ക്ക് ശേഷം ടൂറിസം വീണ്ടും സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പെയ്നുകള്‍ ആരംഭിച്ചിരിക്കുന്നത്. സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലുള്ള തത്സമയ പ്രമോഷണല്‍ വീഡിയോകളാണ് ഓരോ നഗരത്തിലെയും സവിശേഷ ആകര്‍ഷണങ്ങളെ എടുത്തുകാണിക്കുന്നത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശകര്‍ ആസ്വദിക്കുന്ന ഒരു മൊണ്ടാഷാണ് ബാഴ്സലോണ വീഡിയോ. തലസ്ഥാന നഗരത്തില്‍ ചെയ്യേണ്ട 10 പ്രവര്‍ത്തനങ്ങളും മാഡ്രിഡ് വീഡിയോ നിര്‍ദ്ദേശിക്കുന്നു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

‘ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നും അവിശ്വസനീയമായ ജീവിത നിലവാരമുള്ളതുമാണ് മാഡ്രിഡ്. ഈ നഗരം വാഗ്ദാനം ചെയ്യുന്ന എല്ലാ ഗുണങ്ങളും ആശയവിനിമയം ചെയ്യാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന് മാഡ്രിഡ് പ്രമോഷന്‍ ആന്‍ഡ് ബ്രാന്‍ഡ് സേവന മേധാവി അനാ അലമാനി പറയുന്നു.സ്പെയിനിലേക്ക് വരുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ ഏഴിന് നീക്കംചെയ്തിരുന്നു. ജൂണ്‍ 26 ന് ഔട്ട്ഡോര്‍ സ്ഥലങ്ങളില്‍ ഫെയ്സ് മാസ്ക് ധറിക്കണമെന്ന നിര്‍ദ്ദേശം ഈ മാസം 26ന് റദ്ദാക്കുകയും ചെയ്തു. ഇതോടെ സ്പെയിന്‍ വീണ്ടും ടൂറിസം രംഗത്ത് ശ്രദ്ധചെലുത്തുകയാണ്. കാമ്പെയ്നുകള്‍ ചില നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുവേണ്ടി ഏറ്റവും മികച്ച വില്‍പ്പനകേന്ദ്രങ്ങളിലാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

“ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രസക്തവുമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബാഴ്സലോണ,” ബാഴ്സലോണ ടൂറിസം കണ്‍സോര്‍ഷ്യം ഡയറക്ടര്‍ മരിയന്‍ മുറോ പറഞ്ഞു. ‘ബാഴ്സലോണ മികച്ച കാലാവസ്ഥയുള്ള നഗരമാണ്, അതിനാല്‍ ആളുകള്‍ ഇത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. സമ്പന്നമായ സംസ്കാരവും പാചകകലയും ഉള്ള ഒരു മെഡിറ്ററേനിയന്‍ നഗരത്തിന്‍റെ വ്യക്തമായ ഉദാഹരണം കൂടിയാണിത്.’പ്രാദേശിക അതോറിറ്റിയുടെ കണക്കനുസരിച്ച് മാഡ്രിഡിന്‍റെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ (ജിഡിപി) ഏഴ് ശതമാനവും വിനോദ സഞ്ചാരത്തിലധിഷ്ഠിതമാണ്. ബാഴ്സലോണയില്‍ 12ശതമാനമാണ്. സ്പെയിനിലെ ഏറ്റവും വലിയ ടൂറിസം കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഫോര്‍ എക്സലന്‍സി ഇന്‍ ടൂറിസമായ എക്സെല്‍റ്റൂര്‍ ഈ വേനല്‍ക്കാലത്ത് രാജ്യം 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനത്തിന്‍റെ 70 ശതമാനത്തിലധികം വീണ്ടെടുക്കുമെന്ന് പ്രവചിച്ചിരുന്നു.ജൂണ്‍ 7 മുതല്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകരിച്ച ജാബുകളിലൊന്ന് ഉപയോഗിച്ച് വാക്സിനേഷന്‍ പ്രക്രിയയ്ക്ക് വിധേയരായ അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് സ്പെയിനിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അല്ലെങ്കില്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്
Maintained By : Studio3