November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൊതുമേഖലയ്ക്ക് നേട്ടമുണ്ടായ 5 വര്‍ഷം: ഇപി ജയരാജന്‍

1 min read

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷക്കാലം നേട്ടങ്ങളുടേതായിരുന്നു എന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ലാഭത്തിലായ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാനും നഷ്ടത്തിലുള്ള പലതിനേയും ലാഭത്തിലെത്തിക്കാനും പല പൊതുമേഖലാസ്ഥാപനങ്ങളുടെയും നഷ്ടം കുറയ്ക്കാനും ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

പ്രതിസന്ധികള്‍ പ്രയാസം ഉണ്ടാക്കിയകാലത്താണ് ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്. നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ മുഖംമിനുക്കിയ ചവറ കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡ് 2016-2021 കാലയളവില്‍ നേടിയത് 463.83 കോടി രൂപയുടെ ലാഭം. 2011-16 കാലത്തേതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആകെ നേടിയത് 216.39 കോടി രൂപയുടെ ലാഭമാണ്. 2014-15, 2015-16 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ലാഭത്തിലേക്ക് തിരിച്ചെത്തിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലടക്കം കഴിഞ്ഞ അഞ്ച് വര്‍ഷവും സ്ഥാപനം ലാഭം രേഖപ്പെടുത്തി. 2017-18 വര്‍ഷത്തില്‍ 181.1കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവും കെഎംഎംഎല്‍ സ്വന്തമാക്കി. 2020-21 വര്‍ഷം ഡിസംബര്‍ വരെ 48.61 കോടി രൂപയാണ് ലാഭം. കൊറോണയും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ച കാലത്താണ് ഈ നേട്ടം സ്വന്തമാക്കാന്‍ കെഎംഎംഎല്ലിന് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3