2021 ജാഗ്വാര്‍ എഫ് പേസ് അവതരിപ്പിച്ചു
ഇന്ത്യ എക്‌സ് ഷോറൂം വില 69.99 ലക്ഷം രൂപ
മുംബൈ: 2021 മോഡല്‍ ജാഗ്വാര്‍ എഫ് പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 69.99 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഇതാദ്യമായി ആര്‍ ഡൈനാമിക് എസ് വേരിയന്റിലും എസ്‌യുവി ലഭിക്കും. മാര്‍സ് റെഡ്, സിയന ടാന്‍ എന്നിവ പുതിയ രണ്ട് കളര്‍ ഓപ്ഷനുകളാണ്. സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍, പുതു തലമുറ ടര്‍ബോചാര്‍ജ്ഡ് ഇന്‍ജീനിയം ഡീസല്‍ എന്‍ജിന്‍ എന്നിവയോടെയാണ് പുതിയ ജാഗ്വാര്‍ എഫ് പേസ് വരുന്നത്.
സ്ലീക്ക് ഓള്‍ എല്‍ഇഡി ക്വാഡ് ഹെഡ്‌ലാംപുകള്‍, ‘ഡബിള്‍ ജെ’ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുറത്തെ പ്രധാന സവിശേഷതകളാണ്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്‌കരിച്ചു. 11.4 ഇഞ്ച് കര്‍വ്ഡ് ഗ്ലാസ് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ വഴി ഏറ്റവും പുതിയ ‘പിവി പ്രോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. കൂടുതല്‍ ഡ്രൈവര്‍ കേന്ദ്രീകൃതമാണ് പുതിയ കോക്പിറ്റ് ഡിസൈന്‍. സെന്റര്‍ കണ്‍സോള്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം നല്‍കി. രണ്ടാം നിര സീറ്റുകള്‍ക്കായി പവര്‍ റിക്ലൈന്‍ ഫീച്ചര്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്ററാക്റ്റീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫിക്‌സ്ഡ് പനോരമിക് റൂഫ്, 3ഡി സറൗണ്ട് കാമറ, ‘മെറിഡിയന്‍’ ഓഡിയോ സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. നാനോഇ സാങ്കേതികവിദ്യയിലൂടെ കാബിനിലെ വായു നിലവാരം മെച്ചപ്പെടുത്തുന്നതാണ് ‘കാബിന്‍ എയര്‍ അയോണൈസേഷന്‍’.
2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ പുതിയ ജാഗ്വാര്‍ എഫ് പേസ് ലഭിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 201 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ്.