November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നത് 10% വളര്‍ച്ച

1 min read

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണി 2021ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനത്തിലധികം വളരുമെന്നും 5 ജി യൂണിറ്റുകളുടെ ചരക്കുനീക്കം ഈ വര്‍ഷം പത്തിരട്ടി ഉയര്‍ന്ന് 30 ദശലക്ഷം യൂണിറ്റിലേക്ക് എത്തുമെന്നും പുതിയ റിപ്പോര്‍ട്ട്. 5 ജി നെറ്റ്വര്‍ക്ക് 2022 അവസാനമോ 2023 തുടക്കമോ വരെ ഇന്ത്യയില്‍ ലഭ്യമാകില്ലെങ്കിലും; വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാര്‍ 5 ജി-റെഡി ഉപകരണങ്ങള്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നതില്‍ മുന്നോട്ടുപോകുകയാണെന്ന് വിപണി ഗവേഷണ സ്ഥാപനമായ സിഎംആര്‍ നിരീക്ഷിക്കുന്നു.

“2021ലും അതിനുശേഷവും, സ്മാര്‍ട്ട്ഫോണ്‍ വ്യവസായം ശക്തി പ്രാപിക്കും. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറുന്നത്, പുതിയതും ശക്തവുമായ ഓഫറുകള്‍, 5 ജി ശേഷിയുള്ള സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍ 20,000 രൂപയില്‍ താഴെയുള്ള വിലകളിലും എത്തുന്നത് എന്നിവയെല്ലാം ഇതിനെ നയിക്കും്, “സിഎംആര്‍ ഇന്‍ഡസ്ട്രി ഇന്‍റലിജന്‍സ് ഗ്രൂപ്പ് (ഐഐജി) അനലിസ്റ്റ് ആനന്ദ് പ്രിയ സിംഗ് പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

2020ല്‍ 5 ജി സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വണ്‍പ്ലസ് ആണ്, 58 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തു, ഐഫോണ്‍ 12 സീരീസിന്‍റെ അവതരണത്തിന്‍റെ ഫലമായി ആപ്പിളിന് 20 ശതമാനം വിഹിതം ലഭിച്ചു. ഈ മാസം ആദ്യം റിയല്‍മി ഇന്ത്യയില്‍ എക്സ് 7 5 ജി, എക്സ് 7 പ്രോ 5 ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിച്ചു.

‘വിതരണ ശൃംഖലയിലും ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിലും 2020ല്‍ പ്രകടമായ വെല്ലുവിളികളുടെ അനന്തരഫലമായി, സ്മാര്‍ട്ട്ഫോണ്‍ വിതരണ ശൃംഖലയില്‍ ക്രമേണയുള്ള മാറ്റം ഉണ്ടാകുന്നുണ്ട്. ചൈനയിലെ ഉല്‍പ്പാദനത്തില്‍ ഉണ്ടാകാനിടയുള്ള അപകടസാധ്യത ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സംരംഭങ്ങള്‍ ഇന്ത്യയുള്‍പ്പടെയുള്ള വളര്‍ന്നുവരുന്ന വിപണികളിലേക്ക് ശ്രദ്ധിച്ചു. കൊറോണയ്ക്ക് ശേഷമുള്ള കാലത്ത് ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദന മേഖലയ്ക്ക് ഒരു ഉത്തേജനം ലഭിക്കും, “ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

2020ലെ ആദ്യപകുതിയില്‍ സ്മാര്‍ട്ട്ഫോണ്‍ ചരക്കുനീക്കത്തില്‍ ഉണ്ടായ ഗണ്യമായ ഇടിവ് ശക്തമായി തിരിച്ചുവരാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിച്ചു. ഉത്സവ സീസണിലും അതിനുശേഷവും ആക്രമണാത്മക മാര്‍ക്കറ്റിംഗും ആകര്‍ഷകമായ ഓഫറുകളും നല്‍കിയതിന്‍റെ ഫലമായി സ്മാര്‍ട്ട്ഫോണ്‍ ചരക്കുനീക്കം 2020ന്‍റെ രണ്ടാം പകുതിയില്‍ 100 മില്ല്യണ്‍ കവിഞ്ഞു. 2020ന്‍റെ മൊത്തം കണക്കില്‍ 3 ശതമാനം ഇടിവാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഉണ്ടായത്.

Maintained By : Studio3