Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

എക്‌സ് ഷോറൂം വില 1.62 കോടി രൂപ  

2021 ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം പെര്‍ഫോമന്‍സ് സെഡാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഓണ്‍ലൈനില്‍ മാത്രമാണ് ബുക്കിംഗ് നടത്താന്‍ കഴിയുന്നത്. പ്രീ ഫേസ്‌ലിഫ്റ്റ് വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ലക്ഷം രൂപ വില കൂടുതലാണ്. കാഴ്ച്ചയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. സസ്‌പെന്‍ഷന്‍ ഭേദഗതി ചെയ്തു. മാത്രമല്ല, പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു.

എല്‍ ആകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം ലേസര്‍ലൈറ്റ് ഹെഡ്‌ലാംപുകള്‍, പരിഷ്‌കരിച്ച ടെയ്ല്‍ലൈറ്റുകള്‍, വലിയ ഇന്‍ടേക്കുകള്‍ സഹിതം പുതുക്കിപ്പണിത ബംപറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ദൃശ്യപരമായ മാറ്റങ്ങള്‍. പിറകില്‍ പുതിയ ഏപ്രണ്‍, പുതിയ ഡിഫ്യൂസര്‍ ഡിസൈന്‍, നവീകരിച്ച എക്‌സോസ്റ്റ് ടിപ്പുകള്‍ എന്നിവ കാണാം. മൂന്ന് വ്യത്യസ്ത 20 ഇഞ്ച് അലോയ് വീലുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.

കാബിന്‍ ലേഔട്ടില്‍ മാറ്റമില്ല. ഐഡ്രൈവ്7 സഹിതം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇപ്പോള്‍ വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യും. ആംബിയന്റ് ലൈറ്റിംഗ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്.

കൂടുതല്‍ മികച്ച രീതിയില്‍ വാഹനം കൈകാര്യം ചെയ്യാന്‍ കഴിയുംവിധം പുതിയ ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ മോഡലിന്റെ ഷാസിയില്‍ മാറ്റങ്ങള്‍ വരുത്തി. അഡാപ്റ്റീവ് ഡാംപറുകള്‍ ലഭിച്ചതാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍.

അതേ 4.4 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് 2021 ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 612 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതി. എന്‍ജിനുമായി 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറും. 4 വീല്‍ ഡ്രൈവ് അല്ലെങ്കില്‍ 2 വീല്‍ ഡ്രൈവ് (റിയര്‍) തെരഞ്ഞെടുക്കാന്‍ കഴിയും. കംഫര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, പുതുതായി ട്രാക്ക് എന്നിവയാണ് ഡ്രൈവ് മോഡുകള്‍.

2021 ബിഎംഡബ്ല്യു 5 സീരീസ് ഫേസ്ലിഫ്റ്റ് ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യ എക്സ് ഷോറൂം വില 62.90 ലക്ഷം (530ഐ എം സ്പോര്‍ട്ട്) മുതല്‍ 71.90 ലക്ഷം രൂപ (530ഡി എം സ്പോര്‍ട്ട്) വരെയാണ്. നവീകരിച്ച എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതുക്കിയ ഇന്റീരിയര്‍, പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടെ ലഭിച്ചതാണ് പുതിയ 5 സീരീസ്.

പുതിയ എല്‍ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ഫുള്‍ എല്‍ഇഡി അഡാപ്റ്റീവ് ഹെഡ്ലാംപുകള്‍, മുന്നിലും പിന്നിലും നവീകരിച്ച ബംപറുകള്‍, സ്മോക്ക്ഡ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയോടെയാണ് 2021 ബിഎംഡബ്ല്യു 5 സീരീസ് ഫേസ്‌ലിഫ്റ്റ് വരുന്നത്. എം സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് അധികമായി ബിഎംഡബ്ല്യു ലേസര്‍ലൈറ്റ് ലഭിച്ചു. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കായി 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ നല്‍കി. നേരത്തെ ആപ്പിള്‍ കാര്‍പ്ലേ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു എങ്കില്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ കൂടി പൊരുത്തപ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. കൂടുതല്‍ പേഴ്സണലൈസേഷന്‍ ഓപ്ഷനുകള്‍ ലഭിക്കുന്ന പുതിയ ഐഡ്രൈവ് 7 സഹിതം യൂസര്‍ ഇന്റര്‍ഫേസ് പരിഷ്‌കരിച്ചു. 530ഐ വേരിയന്റില്‍ നല്‍കിയത് ‘സ്പോര്‍ട്സ്’ സീറ്റുകളാണെങ്കില്‍ 530ഡി വേരിയന്റിന് ലഭിച്ചത് ‘കംഫര്‍ട്ട്’ സീറ്റുകളാണ്.

ആംബിയന്റ് ലൈറ്റിംഗ് പാക്കേജ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബിഎംഡബ്ല്യു വര്‍ച്വല്‍ അസിസ്റ്റന്റ്, ജെസ്ചര്‍ കണ്‍ട്രോള്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഹെഡ്അപ്പ് ഡിസ്പ്ലേ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഓപ്ഷനുകള്‍. എല്ലാ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ക്കും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കി. അഡാപ്റ്റീവ് സസ്പെന്‍ഷന്‍, ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ് സഹിതം എബിഎസ്, ഡിടിസി ഉള്‍പ്പെടെയാണ് സുരക്ഷാ ഫീച്ചറുകള്‍.

Maintained By : Studio3