November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൈലറ്റില്ലാ സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപകല്പന ചെയ്ത പരീക്ഷണ വിമാനത്തിന്റെ കന്നി പറക്കൽ DRDO വിജയകരമായി പൂർത്തിയാക്കി

1 min read

ന്യൂഡൽഹി: 2022 ജൂലൈ 01-ന് കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്ന് സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ (Autonomous Flying Wing Technology Demonstrator ) ഉപയോഗിച്ച് രൂപകല്പന ചെയ്ത പരീക്ഷണ വിമാനത്തിന്റെ കന്നി പറക്കൽ പ്രതിരോധ ഗവേഷണ വികസന സംഘടന (Defence Research and Development Organisation – DRDO) വിജയകരമായി പൂർത്തിയാക്കി.പൂർണമായും സ്വയംപ്രേരിതമായി പ്രവർത്തിക്കുന്ന പൈലറ്റില്ലാ വിമാനം ടേക്ക് ഓഫ്, വേ പോയിന്റ് നാവിഗേഷൻ, സുഗമമായ ടച്ച്ഡൗൺ എന്നിവ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചു. ഭാവിയിൽ പൈലറ്റില്ലാ വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായക സാങ്കേതികവിദ്യകൾ കൈവരിക്കുന്ന കാര്യത്തിൽ ഈ പറക്കൽ ഒരു സുപ്രധാന നാഴികക്കല്ലാകും. മാത്രമല്ല അത്തരം തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

DRDO യുടെ പ്രമുഖ ഗവേഷണ ലബോറട്ടറിയായ ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADE) ആണ് പൈലറ്റില്ലാ വിമാനം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. ഒരു ചെറിയ ടർബോഫാൻ എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്. വിമാനത്തിനായി ഉപയോഗിക്കുന്ന എയർഫ്രെയിം, കീഴ്‌ഭാഗചട്ടക്കൂട്‌, ഫ്ലൈറ്റ് കൺട്രോൾ, ഏവിയോണിക്സ് സംവിധാനങ്ങൾ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.

ദൗത്യത്തിന്റെ വിജയത്തിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് DRDO യെ അഭിനന്ദിച്ചു. സ്വയം പ്രേരിത പൈലറ്റില്ലാ വിമാനങ്ങളുടെ മേഖലയിൽ വലിയ നേട്ടമാണിതെന്നും നിർണായകമായ സൈനിക സംവിധാനങ്ങളുടെ കാര്യത്തിൽ ‘ആത്മനിർഭർ ഭാരത്’ ലക്‌ഷ്യം കൈവരിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

പ്രതിരോധ വകുപ്പ്, R&D,സെക്രട്ടറിയും DRDO ചെയർമാനുമായ ഡോ. ജി സതീഷ് റെഡ്ഡി, ഇതിന്റെ രൂപകൽപന, വികസനം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സംഘാംഗങ്ങളെ അഭിനന്ദിച്ചു.

Maintained By : Studio3