Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

1 min read

കുശിനഗർ: 260 കോടി രൂപ ചെലവിൽ നിർമ്മിച്ച ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുശിനഗർ. മരണശേഷം ഗൗതമ ബുദ്ധൻ മഹാപരിനിർവ്വാണം നേടിയ സ്ഥാലമെന്ന നിലയിലാണ് ഇവിടം ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ആഭ്യന്തര, അന്തർദേശീയ തീർത്ഥാടകർക്ക് ശ്രീബുദ്ധന്റെ മഹാപരിനിർവാണ സ്ഥലം സന്ദർശിക്കാൻ ഈ വിമാനത്താവളം ഏറെ സൗകര്യമൊരുക്കും. ഇതുവഴി ലോകമെമ്പാടുമുള്ള ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പെടുത്താനും കൂടാതെ മേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനും ഏറെ സഹായകമാവും. 2020 ജൂണിലാണ്‌ ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളം ഒരു അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്ത് 200 ലധികം വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ എന്നിവയുടെ ഒരു ശ്രിംഖല തന്നെ പണിതുയർത്തുന്നതിന്റെ തുടക്കമാണിതെന്നും ഈയവസരത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

Maintained By : Studio3