Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷന്‍ ഐപിഒ അടുത്ത ആഴ്ച 

1 min read

ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷന്റെ (ഐ‌ആർ‌എഫ്സി) പ്രഥമ ഓഹരി വില്‍പ്പന ജനുവരി 18 ന് ആരംഭിച്ച് ജനുവരി 20 ന് അവസാനിക്കും. ഐ‌പി‌ഒയുടെ പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 25-26 രൂപയായിരിക്കും. മൊത്തം 4,600 കോടി രൂപയുടെ ഐപിഒ-യ്ക്കാണ് കമ്പനി ഒരുങ്ങുന്നത്.

ഓഹരി ഒന്നിന് 25-26 രൂപ പ്രൈസ് ബാൻഡിൽ 4600 കോടി രൂപ ഇഷ്യുവിനൊപ്പം ഐ‌ആർ‌എഫ്‌സി ലിസ്റ്റിംഗിനായി വരുന്നു. ജനുവരി 15 ന് ആങ്കർ ബുക്കും ജനുവരി 18-20 മുതൽ മെയിന്‍ ബുക്കും നടക്കും, ”നിക്ഷേപ വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. ഒപ്പം

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

ഇന്ത്യൻ റെയിൽ‌വേയുടെ 1986 ൽ സ്ഥാപിതമായ സമർപ്പിത ധനകാര്യ വിഭാഗമാണിത്. റെയിൽ‌വേ മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്.നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻ‌ബി‌എഫ്‌സി) എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഐ‌പി‌ഒയുടെ വരുമാനം ഭാവിയിലെ മൂലധന ആവശ്യകതകളും പൊതു കോർപ്പറേറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിന് ഉപയോഗിക്കും.

Maintained By : Studio3