January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആകാശ് എഡ്യൂക്കേഷണൽ സർവീസസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി ബൈജൂസ് 

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ആയ ബൈജുസ് ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് ഏറ്റെടുക്കലുകളിലൊന്നിന് കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട് ബ്രിക്ക് & മോർട്ടാർ ടെസ്റ്റ് പ്രിപ്പറേഷന്‍ രംഗത്തുള്ള ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ ഒരു ബില്യൺ ഡോളറിന് സ്വന്തമാക്കാനുള്ള കരാർ ബൈജൂസ് ഒപ്പിട്ടതായാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കമ്പനികള്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ഡീൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കും. ബംഗളൂരു ആസ്ഥാനമായ ബൈജുസിന്‍റെ നിലവിലെ മൂല്യം 12 ബില്യൺ ഡോളറാണ്.  കൊറോണ ഓൺലൈൻ പഠനങ്ങൾക്കായുള്ള ആവശ്യം ഉയർത്തിയത് കണക്കിലെടുത്ത് കമ്പനി വിപുലീകരണത്തിനായി നിക്ഷേപ സമാഹരണം നടത്തുന്നുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നത് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, ബോണ്ട് ക്യാപിറ്റൽ എന്നിവയാണ്.

  വിദ്യ വയേഴ്‌സ് ഐപിഒ
Maintained By : Studio3