വിപിഎസ് ലേക്ഷോറിന്‍റെ സിഎഫ്എല്‍ടിസി സജ്ജം
1 min read
ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപിഎസ് ലേക് ഷോര്‍ ആശുപത്രി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനം 24 മണിക്കൂറും ലഭിക്കും. കൊവിഡ് പോസിറ്റിവ് ആയി മിതമായ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കാണ് (കാറ്റഗറി എ രോഗികള്‍) കേന്ദ്രത്തില്‍ ചികിത്സ തേടാനാവുക. രോഗം മൂര്‍ച്ഛിക്കുന്നവരുടെ പ്രത്യേക പരിചരണത്തിനു വേണ്ട സൗകര്യങ്ങളും ഒരുക്കും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 75920 22083.
