Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

6 ജിബി റാം വേരിയന്റില്‍ വിവോ വൈ51എ  

വില 16,990 രൂപ. വിവോ ഇന്ത്യ ഇ സ്‌റ്റോറില്‍ ലഭിക്കും  

ന്യൂഡെല്‍ഹി: വിവോ വൈ51എ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് പുറത്തിറക്കിയത്. 16,990 രൂപയാണ് വില. ക്രിസ്റ്റല്‍ സിംഫണി, ടൈറ്റാനിയം സഫയര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വിവോ ഇന്ത്യ ഇ സ്‌റ്റോറില്‍ വാങ്ങാന്‍ കഴിയും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വിവോ വൈ51എ ഇതുവരെ ലഭിച്ചിരുന്നത്. ഈ വേരിയന്റിന് 17,990 രൂപയാണ് വില.

  കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി ഡെസ്റ്റിനേഷന്‍ ആക്കി മറ്റും: മന്ത്രി

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കി ഫണ്‍ടച്ച് ഒഎസ് 11 സോഫ്റ്റ്‌വെയറിലാണ് വിവോ വൈ51എ പ്രവര്‍ത്തിക്കുന്നത്. 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2408 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേ നല്‍കി. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മുന്നില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി സ്‌നാപ്പര്‍ ലഭിച്ചു.

  കേരളത്തിൽ ക്വാണ്ടം ടെക്നോളജീസ് കമ്മ്യൂണിറ്റി രൂപീകരിച്ചു

5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ജിപിഎസ് തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 163.86 എംഎം, 75.32 എംഎം, 8.38 എംഎം എന്നിങ്ങനെയാണ്. 188 ഗ്രാമാണ് ഭാരം.

Maintained By : Studio3