Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിവോ വൈ1എസ് 3 ജിബി റാം വേരിയന്റ് പുറത്തിറക്കി

വില 9,490 രൂപ. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍, ബജാജ് ഇഎംഐ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ വാങ്ങാം  

ന്യൂഡെല്‍ഹി: വിവോ വൈ1എസ് സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാം വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 9,490 രൂപയാണ് വില. അറോറ ബ്ലൂ, ഒലിവ് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍, ബജാജ് ഇഎംഐ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ വാങ്ങാം. ചില ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമായിരിക്കും. 2020 നവംബറില്‍ 2 ജിബി റാം ഓപ്ഷനിലാണ് വിവോ വൈ1എസ് അവതരിപ്പിച്ചത്. ഇതോടൊപ്പം വിവോ വൈ1എസ് 2 ജിബി റാം വേരിയന്റ്, വിവോ വൈ12എസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിപ്പിച്ചു. 500 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. യഥാക്രമം 8,490 രൂപയും 10,490 രൂപയുമാണ് പുതിയ വില.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവോ വൈ1എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 10.5 സോഫ്റ്റ്‌വെയറിലാണ്. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1520 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ പി35 എസ്ഒസി കരുത്തേകുന്നു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി. മുന്നില്‍ ലഭിച്ചത് 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ലഭിച്ചു. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും നല്‍കി. 4030 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 161 ഗ്രാമാണ് ഭാരം.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന വിവോ വൈ12എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11 സോഫ്റ്റ്‌വെയറിലാണ്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 439 എസ്ഒസിയാണ് കരുത്തേകുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് ലഭിച്ചതാണ് വിവോ വൈ12എസ്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.

പിറകില്‍ ഇരട്ട കാമറ സംവിധാനം ലഭിച്ചതാണ് വിവോ വൈ12എസ്. എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇരട്ട കാമറ സംവിധാനം. മുന്നില്‍ എഫ്/1.8 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

വിവോ വൈ12എസ് ഉപയോഗിക്കുന്നത് 10 വാട്ട് ചാര്‍ജിംഗ് സഹിതം 5,000 എംഎഎച്ച് ബാറ്ററിയാണ്. 164.41 എംഎം, 76.32 എംഎം, 8.41 എംഎം എന്നിങ്ങനെയാണ് അളവുകള്‍. 191 ഗ്രാമാണ് ഭാരം.

Maintained By : Studio3