Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അതിർത്തിഗ്രാമങ്ങളെക്കുറിച്ച് അറിയാൻ വികസിത് വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാം

1 min read

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരതും ചേർന്ന് നടത്തുന്ന വികസിത് വൈബ്രൻ്റ് വില്ലേജ് പ്രോ​ഗ്രാമിന്റെ ഭാഗമായി രാജ്യത്തിന്റെ അതിർത്തിഗ്രാമങ്ങളെക്കുറിച്ച് അറിയാനും സേവനപ്രവർത്തനങ്ങൾ നടത്താനും യുവജനങ്ങൾക്ക് അവസരമൊരുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ 500 യുവതീയുവാക്കൾക്കാണ് തിരഞ്ഞെടുത്ത അതിർത്തിഗ്രാമങ്ങളിലേക്ക് പോകാൻ അവസരം ലഭിക്കുക. ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നേതൃത്വം നൽകുന്ന പരിപാടിയിലൂടെ ഏഴ് ദിവസം ഈ ഗ്രാമങ്ങളിലെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ പങ്കാളികളാകും. പരിപാടിയുടെ ഭാഗമാകുന്നതിനായി മെയ് 10 മുതൽ മെയ് 20 വരെ സംഘടിപ്പിക്കുന്ന ദേശീയതല ക്വിസിൽ പങ്കെടുക്കണം. ഓൺലൈൻ ക്വിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ അടുത്ത ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. പരിപാടിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഷോർട്ട്‌ലിസ്റ്റ് ചെയ്ത വിജയികളുടെ യോഗ്യതയും ഫിറ്റ്‌നസ് പരിശോധനയും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച 500 പേരെ (ഒരു സംസ്ഥാനത്തിൽ നിന്ന് കുറഞ്ഞത് 10 പേരും ഒരു കേന്ദ്രഭരണ പ്രദേശത്തിൽ നിന്ന് 5 പേരും) 2026-ലെ വിക്‌സിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കും. 21നും 29നും ഇടയിൽ പ്രായപരിധിയിലുള്ള യുവതീയുവാക്കൾക്ക് മേരാ യുവ ഭാരത് പോർട്ടൽ വഴി (https://mybharat.gov.in/) ക്വിസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലുള്ള മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസർമാരുമായോ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുമായോ ബന്ധപ്പെടാവുന്നതാണ്.

  ഇന്ത്യയുടെ മൂന്നാമത് വലിയ സമുദ്രോല്പന്ന കയറ്റുമതി വിപണിയായി യൂറോപ്യൻ യൂണിയൻ
Maintained By : Studio3