December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട്: ആസ്തികള്‍ 13,100 കോടി രൂപ കടന്നു

1 min read

കൊച്ചി: ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത പദ്ധതിയായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 13,100 കോടി രൂപയിലെത്തിയതായി 2024 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാര്‍ജ് ക്യാപ് ഓഹരികളില്‍ മുഖ്യമായി നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന രീതിയാണ് 1986 ഒക്ടോബറില്‍ ആരംഭിച്ച ഈ പദ്ധതി പിന്തുടരുന്നത്. ആകെ 15.80 ശതമാനം സംയോജിത നേട്ടമാണ് പദ്ധതി കൈവരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോള്‍ 25.35 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3