അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്ക്
കൊച്ചി:രാജ്യത്തെ പ്രമുഖ വെല്‍ത്ത് മാനേജ്മെന്‍റ് പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്കു കടക്കുന്നു. ടേം ലൈഫ് ഇന്‍ഷുറന്‍സുമായി തുടക്കം കുറിക്കുന്ന സ്ഥാപനം തുടര്‍ന്ന് ആരോഗ്യ, വാഹന, ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലകളിലേക്കും കടക്കും. എച്ച്ഡിഎഫ്സി ലൈഫാണ് അപ്സ്റ്റോക്സുമായി ആദ്യം പങ്കാളിത്തത്തിലെത്തുന്ന ഇന്‍ഷുറന്‍സ് സ്ഥാപനം. ഓഹരി, എഫ്&ഒ, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ മേഖലകളില്‍ അപ്സ്റ്റോക്സ് ഇതിനകം തന്നെ ഉപഭോക്താക്കളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സുതാര്യവും, ആവശ്യാനുസരണവും, ലളിതവുമായ അനുഭവങ്ങള്‍ ലഭ്യമാക്കി ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയെ മാറ്റിമറിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.