September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുപിഐ സേവനം ഇനി പാരീസിലൂം

1 min read

കൊച്ചി: ലോകോത്തര ഷോപ്പിങിന്‍റെ പേരില്‍ അറിയപ്പെടുന്ന പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറില്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തി. എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സ് ഫ്രാന്‍സിലെ ഇ-കോമേഴ്സ് സുരക്ഷാ, പ്രോക്സിമിറ്റി പെയ്മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ ലൈറയുമായുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാരീസ് അനുഭവങ്ങള്‍ കൂടുതല്‍ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇനി സാധിക്കും. ഈഫല്‍ ടവറിലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള യുപിഐ അവതരണമാണ്. ഇന്ത്യന്‍ അമ്പാസിഡര്‍ ജാവേദ് അഷ്റഫിന്‍റെ സാന്നിധ്യത്തിലാണ് ഇതിന്‍റെ പ്രഖ്യാപനം നടത്തിയത്.

  ബയര്‍ രജിസ്ട്രേഷനില്‍ റെക്കോര്‍ഡുമായി കേരള ട്രാവല്‍ മാര്‍ട്ട് 2024
Maintained By : Studio3