കൊച്ചി : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍. 500 ലേറെ പ്രമുഖ ബ്രാന്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെന്റ്‌മെന്റ് സോണില്‍...
Image
തിരുവനന്തപുരം: സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ്...
തൃശൂർ: ബിസിനസ് തുടർച്ചയ്ക്കായുള്ള മികച്ച ഓട്ടോമേഷനുള്ള 2021ലെ യുഐപാത്ത് ഓട്ടേമേഷൻ എക്‌സലൻസ് പുരസ്‌കാരം സൗത്ത് ഇന്ത്യൻ ബാങ്ക് നേടി. സമ്മർദ്ദ കാലഘട്ടങ്ങളിലെ പ്രവർത്തന ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി, റോബോട്ടിക്...
തിരുവനന്തപുരം: സംഘാടനമികവ്, പരിപാടികളിലെ വൈവിദ്ധ്യം എന്നിവ കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് ഫ്രഞ്ച് ടൂറിസ്റ്റ് സംഘം. സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി ശ്രീ പി...
തുടർച്ചയായി ചരക്കുസേവന നികുതി വരുമാനം ഒരു ലക്ഷം കോടിയിലധികം വരുന്ന ആറാം മാസമാണ് ഡിസംബർ. ഡൽഹി: 2021 ഡിസംബറിലെ ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടി രൂപയിലധികമായി...
കോഴിക്കോട്: സംസ്ഥാനത്തെ തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഹരിത സ്ഥിര നിക്ഷേപം'(ഗ്രീന്‍ ഫിക്‌സഡ്...
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി 2022 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 1593 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ല്യൂഎന്‍ബിപി)...
1. പ്രോട്ടിയന്‍ ഇ-ഗവേണന്‍സ് ടെക്നോളജീസ് വിവര സാങ്കേതികവിദ്യാ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ മുന്നിര കമ്പനികളിലൊന്നായ പ്രോട്ടിയന്‍ ഇ-ഗവേണന്‍സ് ടെക്നോളജീസ് പ്രാഥമിക ഓഹരി വില്‍പനയ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ്...
കൊച്ചി: യുപിഐ ഐഡി ഉപയോഗിച്ച് വിദേശത്തുനിന്നു ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സൗകര്യമൊരുക്കി. നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച്, മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍ പങ്കാളികളുമായി ചേര്‍ന്നാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്. ഇതനുസരിച്ച് പങ്കാളികള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ചാനല്‍ ഉപയോഗിച്ച് യുപിഐ പേമെന്‍റ് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കാനും ഗുണഭോക്താക്കളുടെ അക്കൗണ്‍ണ്ട് സാധുവാണെന്നു വിലയിരുത്താനും അതിര്‍ത്തിക്കപ്പുറത്തുനിന്നു അതില്‍ പണം നിക്ഷേപിക്കാനും സാധിക്കും. പണം കൈമാറ്റവും വിദേശ കറന്‍സ് വിനിമയ സേവനങ്ങളും നല്‍കുന്ന തായ്ലന്‍ഡ് ആസ്ഥാനമായുള്ള ധനകാര്യ സേവന ദാതാവായ ഡീന്‍മണിയുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തായലന്‍ഡില്‍നിന്നു പണമയയ്ക്കുന്നതിനു തുടക്കം കുറിച്ചിട്ടുണ്‍ണ്ട്. ഇടപാടുകാര്‍ക്ക് ഡീന്‍മണി വെബ്സൈറ്റ് ഉപയോഗിച്ച്, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടിച്ചേര്‍ത്ത് എളുപ്പത്തില്‍ പണം കൈമാറാം. യുപിഐ വഴി വിദേശരാജ്യങ്ങളില്‍നിന്നു പണമയയ്ക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ പങ്കാളികളെ ചേര്‍ക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ഉദ്ദേശ്യമുണ്ടെണ്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ സൗമിത്ര സെന്‍ പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമാക്കുന്നതിനുള്ള ബാങ്കിന്‍റെ ലളിതമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു താമസിക്കുന്ന വ്യക്തികള്‍ക്ക് ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടുച്ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഇന്ത്യയിലേക്കു പണമയയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണഭോക്താവിന്‍റെ അക്കൗണ്ട് വിശദാംശങ്ങള്‍, ഐഎഫ്എസ്സി, അപേക്ഷ പൂരിപ്പിക്കല്‍, ബാങ്കിന്‍റെ ശാഖാ സന്ദര്‍ശനം തുടങ്ങിയ നടപടിക്രമങ്ങള്‍ ഇല്ലാതെ, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി മാത്രം കൂട്ടിച്ചേര്‍ത്തുകൊണ്ട് വിദേശത്തുനിന്നു പ്രയാസമൊന്നും കൂടാതെ ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.