റിലയൻസ് ജിയോയ്ക്ക് 49000-ത്തിലധികം പുതിയ വരിക്കാർ
കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജിയോ കേരളത്തിൽ 49,000 വരിക്കാരെ നേടി, അതേസമയം സംസ്ഥാനത്തെ മൊത്തം മൊബൈൽ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തിൽ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാർ. എയർടെൽ കേരളത്തിൽ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തിൽ ഏകദേശം 76,000 വരിക്കാരെയും ചേർത്തു. ദേശീയതലത്തിൽ, ഏപ്രിൽ ’23 ലെ ഉപഭോക്തൃ വിപണി വിഹിതം ജിയോ 37.9 ശതമാനവും എയർടെൽ 32.4 ശതമാനവും വോഡഫോൺ ഐഡിയ 20.4 ശതമാനവുമാണ്.
2023 ഏപ്രിലിൽ, മൊത്തത്തിലുള്ള സജീവ സബ്‌സ്‌ക്രിപ്‌ഷനുകൾ 4.2 ദശലക്ഷം ഉയർന്നു, പ്രധാനമായും ജിയോയുടെ 4.7 ദശലക്ഷം സജീവ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിലെ വർധനവാണ് ഇതിന് കാരണം, കൂടാതെ എയർടെലിന്റെ 0.7 ദശലക്ഷവും. കേരളത്തിലെ സജീവ ഉപഭോക്തതാക്കളുടെ എണ്ണത്തിൽ ജിയോയ്ക്ക് 2 ലക്ഷത്തിന്റെ വർദ്ധനവ് ഉണ്ടായി . പുതിയ വരിക്കാരുടെ എണ്ണത്തിലെ മികച്ച വർധനവ് ജിയോയുടെ തുടർച്ചയായ 14 മാസത്തെ നെറ്റ് സബ്‌സ്‌ക്രൈബർ വളർച്ചയെ അടയാളപ്പെടുത്തി, സജീവ ഉപയോക്താക്കളുടെ അളവുകോലായ വിസിറ്റർ ലൊക്കേഷൻ രജിസ്‌റ്റർ (വിഎൽആർ) അനുപാതം മുൻ മാസത്തെ 93.6 ശതമാനത്തിൽ നിന്ന് 2023 ഏപ്രിലിൽ 94.0 ശതമാനമായി ഉയർത്തി. ജിയോയ്ക്കും എയർടെലിനും ഗ്രാമീണ ഇന്ത്യയിൽ, യഥാക്രമം 1.58 ദശലക്ഷവും 0.19 ദശലക്ഷവും ഉപയോക്താക്കളെ നേടാനായി.