Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് വിപണിയിൽ

1 min read

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എ), ജനകീയ ഫാമിലി ഇ.വി ആയ ടിവിഎസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച് വിപണിയിലിറക്കി. 9 ലക്ഷത്തിലധികം ഇന്ത്യന്‍ കുടുംബങ്ങള്‍ വിശ്വാസമര്‍പ്പിച്ച ടിവിഎസ് ഐക്യൂബ്, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന സബ്സിഡികള്‍ ഉള്‍പ്പെടെ 1,37,142 രൂപ (ഡല്‍ഹി എക്സ്-ഷോറൂം) വിലയുള്ള ടിവിഎസ് ഐക്യൂബ് എസ് 4.7 കെഡബ്ല്യുഎച്ച്, ഐഡിസി സാക്ഷ്യപ്പെടുത്തിയ 175 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. പുതിയ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ മോഡല്‍, കുടുംബങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും ആത്മവിശ്വാസ ത്തോടെയും ദീര്‍ഘദൂര യാത്രകള്‍ സാധ്യമാക്കാന്‍ സഹായിക്കും. ദൈനംദിന ഉപയോഗം മുന്നില്‍കണ്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ള എസ് 4.7 കെഡബ്ല്യുഎച്ച് വേരിയന്‍റിലെ കരുത്തുറ്റ ബാറ്ററി ദിവസേനയുള്ള യാത്രകളും, പെട്ടെന്നുള്ള ദീര്‍ഘദൂര യാത്രകളും ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും. മെച്ചപ്പെട്ട റേഞ്ചുമായി എത്തുന്ന പുതിയ മോഡല്‍, ടൈറ്റാനിയം ഗ്രേ മാറ്റിനൊപ്പം മാഗ്നിഫിസന്‍സ് പര്‍പ്പിള്‍ ബീജ്, ഹാര്‍ലെക്വിന്‍ ബ്ലൂ ബീജ് എന്നീ പുതിയ നിറങ്ങളും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സെലക്ഷനും ഉറപ്പാക്കുന്നു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കി ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താനുള്ള ടിവിഎസ് മോട്ടോറിന്‍റെ നിരന്തരമായ പരിശ്രമത്തിന്‍റെ ഭാഗമായാണ് ടിവിഎസ് ഐക്യൂബ് എസ്, 4.7 കെഡബ്ല്യുഎച്ചിലേക്ക് അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് പരിചിതവും വിശ്വസനീയവുമായ യാത്രാനുഭവം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉയര്‍ന്ന ബാറ്ററി ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാവര്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാനും, ടിവിഎസ് ഐക്യൂബ് ഇന്ത്യയിലെ പ്രിയപ്പെട്ട ഫാമിലി ഇ.വി ആണെന്ന വസ്തുത കൂടുതല്‍ ഉറപ്പിക്കാനും ലക്ഷ്യമിട്ട് റേഞ്ച്, കണക്റ്റിവിറ്റി ഫീച്ചറുകള്‍, നിറങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്‍റെ പവര്‍ ഓഫ് ചോയ്സ്, ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് വാഹന സുരക്ഷയിലും മികച്ച വാങ്ങല്‍ അനുഭവത്തിലും പൂര്‍ണമായ പീസ് ഓഫ് മൈന്‍ഡ്, സിംപ്ലിസിറ്റി ഓഫ് ഓപറേറ്റിങ് എന്നിങ്ങനെ പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമായാണ് ടിവിഎസ് ഐക്യൂബ് രൂപകല്‍പന ചെയ്യുന്നത്. നിലവില്‍ ഇന്ത്യയിലുടനീളം ആയിരത്തിലധികം നഗരങ്ങളിലും 3,300 ഡീലര്‍ഷിപ്പുകളിലും ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ ലഭ്യമാണ്. പുതിയ വേരിയന്‍റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് TVS iQube S 4.7 kWh.സന്ദര്‍ശിക്കാം.

  മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Maintained By : Studio3