Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

1 min read

കൊച്ചി: ടൈറ്റന്‍ തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിലവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്‍റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്‍റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്‍ക്കല്‍, കുറഞ്ഞ ഭാരം, ഹൈപോഅലര്‍ജനിക് സ്വഭാവങ്ങള്‍, വിവിധ നിറങ്ങള്‍ തുടങ്ങിയവക്കൊപ്പം ടൈറ്റന്‍റെ ഓട്ടോമാറ്റിക് സവിശേഷതകളും ഒത്തു ചേർത്ത് രൂപപ്പെടുത്തിയതാണ് പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റികിസ് വാച്ച് ശേഖരം. ടൈറ്റന്‍റെ ഇൻ-ഹൗസ് 7എ20-എസ് മൂവ്മെന്‍റിനൊപ്പം 22 രത്നങ്ങളും ചേർത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകള്‍ ദിവസവും -10 സെക്കൻഡ് മുതൽ +30 സെക്കൻഡ് വരെയുള്ള കൃത്യതയും ശക്തമായ 36 മണിക്കൂർ പവർ റിസർവ്വും നൽകും. സ്കെലിറ്റൽ ഡയൽ ഫെയിസ് സങ്കീർണ്ണമായ ഓട്ടോമാറ്റിക് മൂവ്മെന്‍റ് ഭംഗിയായി കാണിക്കുന്നു. ഡോമ്ഡ് ക്രിസ്റ്റൽ ഗ്ലാസോടു കൂടിയ കോൺകേവ്, സ്ക്വയർ ഡയലുകളാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെത്. ഡ്യുവൽ-ടോൺ സോളിഡ് ലിങ്ക് സ്റ്റെയിൻലെസ് സ്റ്റീൽ-സെറാമിക് ബ്രേസ്‌ലെറ്റുകളൊടു കൂടിയ ഈ വാച്ചുകള്‍ ഓട്ടോമാറ്റിക് വൈദഗ്ധ്യത്തിന്‍റെയും ചിക്ക് സെറാമിക് ഭംഗിയുടെയും മികച്ച സംയോജനമാണ്. 24,995 മുതല്‍ 26,995 രൂപ വരെയാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക്സ് വാച്ച് ശേഖരത്തിലെ വാച്ചുകളുടെ വില. ടൈറ്റന്‍ സ്റ്റോറുകളിലും www.titan.co.in ലും ഈ ശേഖരം ലഭ്യമാണ്.

  ഗ്ലോബല്‍ ടെസ്റ്റേഴ്സ് സമ്മിറ്റ് 2024
Maintained By : Studio3