2020 ല്‍ സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് 375.2 ദശലക്ഷം ഡോളര്‍ നഷ്ടം
1 min read2019ല്‍ 35.5 മില്യണ്‍ റിയാല്‍ ലാഭം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്
റിയാദ്: സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (എസ്എപിടിസിഒ) കഴിഞ്ഞ വര്‍ഷം 375.2 ദശലക്ഷം റിയാല്‍ (100 ദശലക്ഷം ഡോളര്‍) നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. സകാതിനും ടാക്‌സിനും ശേഷമാണിത്. 2019ല്‍ 35.5 മില്യണ്‍ റിയാല്‍ ലാഭം റി്‌പ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്.
കോവിഡ്-19 നിയന്ത്രണങ്ങള്‍ മൂലം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം ഇടിഞ്ഞതും വില്‍പ്പനയ്ക്ക് വെച്ച ആസ്തികള്‍ക്കായുള്ള നീക്കിയിരുപ്പ് കൂട്ടിയതും മറ്റ് വരുമാനങ്ങള്‍ കുറഞ്ഞതുമാണ് കമ്പനിയെ നഷ്ടത്തില്‍ എത്തിച്ചത്. മാത്രമല്ല, അനുബന്ധ സ്ഥാപനത്തില്‍ നിന്നുള്ള ലാഭവിഹിതം കുറഞ്ഞതും നഷ്ടത്തിന് കാരണമായതായി കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ എസ്എപിടിസിഒ 75.6 ദശലക്ഷം നഷ്ടം റിപ്പോര്‍ട്ട് ചൈയ്തിരുന്നു. 2020 അവസാനത്തോടെ ആകെ മൂലധനത്തിന്റെ 1.76 ശതമാനമായി (22.1 മില്യണ്‍ റിയാല്‍) നഷ്ടം വര്‍ധിച്ചു.