ഷാര്‍ജയിലും നിയന്ത്രണം, മാളുകളിലും ജിമ്മുകളിലും തീയറ്ററുകളിലും ആള്‍ത്തിരക്ക് ഒഴിവാക്കും
1 min readതീയറ്ററുകളിലും വിനോദ, കായിക കേന്ദ്രങ്ങളിലും ജിമ്മുകളിലും ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ
ഷാര്‍ജ: കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ഷാര്‍ജയില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗ് കേന്ദ്രങ്ങളിലും മാളുകളിലും ആകെ ശേഷിയുടെ 60 ശതമാനം സന്ദര്‍ശകരെയേ അനുവദിക്കാവൂ എന്ന് ഷാര്‍ജ ഇക്കോണമിക് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.
അതേസമയം സിനിമാ തീയറ്ററുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഫിറ്റ്‌നെസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം സന്ദര്‍ശകരെയാണ് അനുവദിക്കുക. റെസ്റ്റോറന്റുകളിലെ ഭക്ഷണം കഴിക്കുന്ന മേശകള്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്നും ഒരു മേശയില്‍ ഇരിക്കാവുന്ന ആളുകളുടെ എണ്ണം നാലായി കുറച്ചുവെന്നും ഷാര്‍ജ ഇക്കോണമിക് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. അതേസമയം ഒരേ കുടുംബത്തില്‍ ഉള്ളവരാണെങ്കില്‍ ഈ നിയന്ത്രണം ആവശ്യമില്ല.
പൊതുസ്ഥലങ്ങളില്‍ രണ്ട് മീറ്റര്‍ സാമൂഹിക അകല നിബന്ധനയും മാസ്‌ക് ധരിക്കലും കര്‍ശനമായി പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. യുഎഇയില്‍ കോവിഡ്-19 കേസുകളിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് പല എമിറേറ്റുകളും നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. നേരത്തെ അബുദാബിയും മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ എണ്ണം 40 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ടാക്‌സികളില്‍ 45 ശതമാനം യാത്രക്കാരെയേ കയറ്റാവൂ എന്നും ജിമ്മുകളില്‍ 50 ശതമാനം ആളുകളെയേ അനുവദിക്കാവൂ എന്നും അബുദാബി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റില്‍ അനിശ്ചിതകാലത്തേക്ക് പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണമേര്പ്പെടുത്തിയിട്ടു
കഴിഞ്ഞ ആഴ്ച ദുബായിലും കോവിഡ്-19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. തീയറ്ററുകളും വിനോദ കേന്ദ്രങ്ങളും ഉള്‍പ്പടെയുള്ള ഇന്‍ഡോര്‍ വേദികളില്‍ പകുതി ആളുകളെയേ അനുവദിക്കൂ എന്നും ഹോട്ടലുകള്‍, മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, സ്വകാര്യ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ 70 ശതമാനം ആളുകളേ വരാവൂ എന്നും ദുബായ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.