November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വകാര്യവത്കരണം വന്‍ തോതില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 24 ആയി കുറച്ചേക്കും

1 min read
  • നിലവില്‍ 300ഓളം പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്

  • നിതി ആയോഗ് ശുപാര്‍ശകളില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഉടന്‍ തീരുമാനമെടുക്കും


ന്യൂഡെല്‍ഹി: വിഭവ സമാഹരണത്തിനും തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ നിന്ന് പുറത്തുകടക്കുന്നതിനുമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്യു) സ്വകാര്യവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 24 ആക്കി കുറയ്ക്കാന്‍ ലക്ഷ്യം നിശ്ചയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 300ഓളം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനത്താണിത്. സ്വകാര്യവത്കരണത്തിനു പുറമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയനവും അടച്ചുപൂട്ടലും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നിതി ആയോഗിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അംഗീകാരം നല്‍കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളെ തന്ത്രപരവും തന്ത്രപരമല്ലാത്തതുമായി തരംതിരിക്കുമെന്നും തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ നിന്ന് പുറത്തുകടക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ആണവോര്‍ജ്ജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍; വൈദ്യുതി, പെട്രോളിയം, കല്‍ക്കരി, മറ്റ് ധാതുക്കള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവനങ്ങള്‍ എന്നിവയെ സര്‍ക്കാര്‍ തന്ത്രപരമായ മേഖലകളായി തരംതിരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തന്ത്രപരമായ മേഖലകളില്‍, പൊതുമേഖലാ സംരംഭങ്ങളുടെ സാന്നിധ്യത്തിന് കുറഞ്ഞ പരിധി നിശ്ചയിക്കും. ഈ മേഖലകളില്‍ ആ പരിധിക്കു പുറത്തുള്ള സിപിഎസ്ഇകള്‍ സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ മറ്റ് സിപിഎസ്ഇകളുടെ ഉപകമ്പനികളാക്കി മാറ്റുകയോ ചെയ്യും.

തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കുന്നതിന് സര്‍ക്കാരിന് തടസമുണ്ടാകില്ല. ഈ മേഖലകളിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ .ൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുകയോ അടയ്ക്കുകയോ ചെയ്യും. ”ഓഹരി വിറ്റഴിക്കല്‍ നയം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്, തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനായി ഏറ്റെടുക്കുന്ന കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ അടുത്ത പട്ടിക തയാറാക്കാന്‍ നിതി ആയോഗിനോട് ആവശ്യപ്പെടുന്നു,” ഇങ്ങനെയാണ് നിര്‍മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രോത്സാഹന പാക്കേജ് കൊണ്ടുവരുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പങ്കാളിത്തമുള്ള തങ്ങളുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതാണ് ഇത്. പ്രവര്‍ത്തനം മോശമായതോ നഷ്ടം ഉണ്ടാക്കുന്നതോ ആയ സിപിഎസ്സമയബന്ധിതമായി അടയ്ക്കുന്നത് ഉറപ്പാക്കുന്ന ഒരു പുതിയ സംവിധാനം അവതരിപ്പിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 2021-22ല്‍ ഓഹരി വിറ്റഴിക്കലില്‍ നിന്ന് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

 

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3