ആണവ കരാര്‍ : ഉപാധികള്‍ അനുസരിക്കാതെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്ന് ബൈഡന്‍
ഉപരോധം പിന്‍വലിക്കാതെ കരാര്‍ വ്യവസ്ഥകളിലേക്ക് മടങ്ങി വരില്ലെന്ന്് ഇറാനിലെ പരമോന്നത നേതാവിന്റെ മറുപടി
വാഷിംഗ്ടണ്‍: ലോകശക്തികളുമായുള്ള ആണവ കരാര്‍ വ്യവസ്ഥകളിലേക്ക് തിരിച്ചുവരാതെ ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിബിഎസ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇറാന്‍ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്ക ഉപരോധങ്ങള്‍ പിന്‍വലിച്ചെങ്കില്‍ മാത്രമേ കരാര്‍ വ്യവസ്ഥകളിലേക്ക് തിരിച്ചുവരികയുള്ളുവെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മറുപടി നല്‍കി.
ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി ആണവ പരിപാടികള്‍ പരിമിതപ്പെടുത്തുകയെന്നതായിരുന്
അമേരിക്കയെ കൂടാതെ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് ഇറാനുമായി അണവ കരാറില്‍ ഒപ്പുവെച്ചത്. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്നും ആണവ പദ്ധതി പ്രദേശങ്ങളിലും നിലയങ്ങളിലും അന്താരാഷ്ട്ര പരിശോധന സംഘത്തിന് പ്രവേശനം അനുമതിക്കുമെന്നുമായിരുന്നു കരാറിലെ ഒരു വ്യവസ്ഥ.. ഇതിന് പകരമായി രാജ്യങ്ങള്‍ ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ കരാറിനായി ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, ഉപരോധങ്ങള്‍ പുനഃരാരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജെസിപിഒഎ (ജോയിന്റ് കോംപ്രഹെന്‍സീവ് ആക്ഷന്‍ പ്ലാന്‍) എന്നും അറിയപ്പെടുന്ന കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങുകയായിരുന്നു. ഇറാന്റെ ആണവ പരിപാടികള്‍ക്ക് മേല്‍ പരിമിതികളില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ നിന്നും ഇറാനെ വിലക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ട്രംപിനുണ്ടായിരുന്നത്.
എന്നാല്‍ ട്രംപിന്റെ ആശ്യങ്ങള്‍ നിരാകരിച്ച ഇറാന്‍, യുറേനിയം സമ്പുഷ്ടീകരണത്തിന് അനുവദിച്ച 3.67 ശതമാനമെന്ന പരിധി ലംഘിച്ചു. 20 ശതമാനം പരിശുദ്ധിയോടെ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് പുനഃരാരംഭിച്ചതായി ഇറാന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആയുധ നിര്‍മ്മാണത്തിന് 90 ശതമാനം പരിശുദ്ധിയുള്ള യുറേനിയം ആണ് ആവശ്യം.
കരാര്‍ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് ഇറാനെ തിരികെ കൊണ്ടുവരുന്നതിനായി ഉപരോധം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് സിബിഎസ് ചാനല്‍ അവതാരകന് ബൈഡന്‍ നല്‍കിയത്. അതേസമയം എല്ലാ ഉപരോധവും പിന്‍വലിച്ചെങ്കില്‍ മാത്രമേ കരാര്‍ വ്യവസ്ഥകള്‍ തുടര്‍ന്ന് ഇറാന്‍ പാലിക്കുകയുള്ളുവെന്ന് ഇറാന്റെ ഔദ്യോഗിക ചാനലിലൂടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും തങ്ങള്‍ക്ക് വിശ്വസിനീമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കരാറിലേക്ക് മടങ്ങിവരാമെന്നതാണ് ഇറാന്റെ തീരുമാനമെന്നും ഖമനയി വ്യക്തമാക്കി.