ചമോലിയില്‍ 9 ഗ്രാമങ്ങള്‍ക്ക് ഐടിബിപി സഹായം
1 min readചമോലി: ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തെതുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങള്‍ക്ക് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് (ഐടിബിപി) സഹായം നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. റെയ്‌നി പാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതിനാല്‍ ഐടിബിപി സേന ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് റേഷന്‍ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റില്‍ പറഞ്ഞു.
അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി ഹെലിക്കോപ്റ്ററുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ലത ഗ്രാമത്തിലാണ് ഐടിബിപിയുടെ ഒരു ഫീല്‍ഡ് കണ്‍ട്രോള്‍ സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നതന്ന്് അധികൃതര്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റെയ്നി പാലത്തിനപ്പുറം മൊത്തം ഒമ്പത് ഗ്രാമങ്ങളാണുള്ളത്. ഇതില്‍ രണ്ട് – ജംഗ്ജു, ജുവാഗ്വാര്‍ എന്നിവ റോഡില്‍ നിന്ന് 3 മുതല്‍ 4.5 കിലോമീറ്റര്‍ അകലെയാണ്. ജില്ലയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് 202 പേരെ ഇപ്പോഴും കാണാനില്ലെന്നും ഐടിബിപി ഉദ്യോഗസ്ഥര്‍ പറഞ്ഞു.