നാല് സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളുമായി ടെക്‌നോ
ടെക്‌നോയുടെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍നിന്ന് വാങ്ങാം
ന്യൂഡെല്‍ഹി: ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍ അവതരിപ്പിച്ചു. ബഡ്‌സ് 1 (ടിഡബ്ല്യുഎസ്), ഹോട്ട് ബീറ്റ്‌സ് ജെ2, പ്രൈം പി1 ഇയര്‍ഫോണുകളാണ് അവതരിപ്പിച്ചത്. ഇതോടൊപ്പം, അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന എം11 എന്ന മൈക്രോ യുഎസ്ബി കേബിള്‍ കൂടി പുറത്തിറക്കി. കണക്റ്റഡ് ഡിവൈസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ആക്‌സസറി സെഗ്‌മെന്റില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ഇതുവഴി ടെക്‌നോ ലക്ഷ്യം വെയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഹായ്‌പോഡ്‌സ് എച്ച്2, മിനിപോഡ് എം1 എന്നീ രണ്ട് ഉല്‍പ്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ രണ്ട് ഡിവൈസുകള്‍ക്ക് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആക്‌സസറികള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ട്രാന്‍സ്‌സിയോണ്‍ ഇന്ത്യ സിഇഒ അരിജീത് താലപത്ര പറഞ്ഞു.
ടെക്‌നോ ‘ബഡ്‌സ് 1’ ഇയര്‍ബഡ്‌സ് ഉപയോഗിക്കുന്നത് 40 എംഎഎച്ച് ബാറ്ററിയാണ്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ നാല് മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് സാധിക്കുമെന്ന് കമ്പനി അറിയിച്ചു. 300 എംഎഎച്ച് ചാര്‍ജിംഗ് കേസ് സഹിതമെങ്കില്‍ 12 മണിക്കൂര്‍ തടസ്സമില്ലാത്ത ഓഡിയോ ശ്രവണ അനുഭവം ലഭിക്കും. മികച്ച കണക്റ്റിവിറ്റി, സുഗമമായ ഓഡിയോ ട്രാന്‍സ്മിഷന്‍ എന്നിവയ്ക്കായി ബ്ലൂടൂത്ത് 5.0 സവിശേഷതയാണ്. വെള്ളവും വിയര്‍പ്പും പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്4 സുരക്ഷാ റേറ്റിംഗ് ലഭിച്ചു. അതുകൊണ്ടുതന്നെ ജോഗിംഗ്, കഠിനമായ വര്‍ക്ക്ഔട്ട് സമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ടെക്‌നോ ബഡ്‌സ് 1 ഇയര്‍ബഡ്‌സിന് 1,299 രൂപയാണ് വില.
ഹോട്ട് ബീറ്റ്‌സ് ജെ2 ഇയര്‍ഫോണുകളില്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ശബ്ദം ലഭിക്കുന്നതിന് ‘ഡുവല്‍ സൗണ്ട് ഡ്രൈവര്‍’ സവിശേഷതയാണ്. മ്യൂസിക് പ്ലേ, പോസ്, ശബ്ദ ക്രമീകരണം, കോളുകള്‍ സ്വീകരിക്കുക, തള്ളിക്കളയുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഇന്‍ലൈന്‍ കണ്‍ട്രോള്‍ യൂണിറ്റ് നല്‍കി. ഇന്‍ബില്‍റ്റ് മൈക്രോഫോണ്‍ കൂടി ലഭിച്ചു. ടിപിഇ ത്രെഡ് വയര്‍ 1.2എം സുരക്ഷ ലഭിച്ചതാണ് ഹോട്ട് ബീറ്റ്‌സ് ജെ2 ഇയര്‍ഫോണുകള്‍. 349 രൂപ മാത്രമാണ് വില.
സ്ലീക്ക് ഗ്ലോസി മെറ്റാലിക് ഡിസൈന്‍, ടിപിഇ വയര്‍ സുരക്ഷ എന്നിവ ലഭിച്ചതാണ് ടെക്‌നോ പ്രൈം പി1. ഹാന്‍ഡ്‌സ് ഫ്രീ കോളിംഗ് സൗകര്യത്തിനായി മൈക്രോഫോണ്‍ നല്‍കി. മ്യൂസിക് പ്ലേ, പോസ്, ശബ്ദ ക്രമീകരണം എന്നിവയുടെ എളുപ്പത്തിനായി മള്‍ട്ടി ഫംഗ്ഷന്‍ ബട്ടണ്‍ റിമോട്ട് ലഭിച്ചു. സൂപ്പര്‍ ക്ലിയര്‍ ശബ്ദം ലഭിക്കുന്നതിന് മെഗാ ബാസ് നല്‍കി. ഭാരം കുറഞ്ഞതും ഉപയോഗിക്കാന്‍ ഏറെ സുഖകരവുമായ പ്രൈം പി1 ഇയര്‍ഫോണുകള്‍ക്ക് 225 രൂപയാണ് വില.
വളരെ നീളമുള്ളതും 2എ ഫാസ്റ്റ് ചാര്‍ജിംഗ് സാധ്യമാകുന്നതുമായ മൈക്രോ യുഎസ്ബി കേബിളാണ് എം11. ഹൈ സ്പീഡ് ഡാറ്റ ട്രാന്‍സ്ഫര്‍ സവിശേഷതയാണ്. കേടുപാട് സംഭവിക്കുന്നതും പൊട്ടുന്നതും തടയുന്നതിനായി വളരെയധികം ഈടുനില്‍ക്കുന്ന പിവിസി ഉപയോഗിച്ചാണ് ഒരു മീറ്റര്‍ നീളമുള്ള കേബിള്‍ എം11 നിര്‍മിച്ചിരിക്കുന്നത്. 125 രൂപയാണ് വില.
വയേര്‍ഡ് ഇയര്‍ഫോണുകള്‍ക്കും ഡാറ്റ കേബിളിനും മൂന്ന് മാസത്തെ റീപ്ലേസ്‌മെന്റ് വാറന്റി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ബഡ്‌സ് 1 ഇയര്‍ബഡ്‌സിന് ആറ് മാസ വാറന്റി ഉണ്ടായിരിക്കും. ടെക്‌നോയുടെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍നിന്ന് ആക്‌സസറികള്‍ വാങ്ങാം.