Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താലിബാന്‍ വീണ്ടും മുന്നേറുന്നു; യുഎസ് വ്യോമാക്രമണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട്

കാബൂള്‍: കൂടുതല്‍ ജില്ലകള്‍ പിടിച്ചെടുത്ത് താലിബാന്‍ അഫ്ഗാനില്‍ മുന്നേറുന്നു. കഴിഞ്ഞ ദിവസം വടക്കന്‍ തഖാര്‍ പ്രവിശ്യയിലെ മറ്റൊരു പ്രധാന ജില്ലയുടെ നിയന്ത്രണം കൂടി താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുത്.താലിബാനും സര്‍ക്കാരിനും തന്ത്രപരമായി നിര്‍ണായകമായ ജില്ലയായ ഇഷ്കിമിഷ് വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു. ഇക്കാര്യം പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ശേഷം തിരിച്ചടിക്കാന്‍ വേണ്ട ഉപകരണങ്ങളില്ലാതായതാണ് സുരക്ഷാ സേനയെ ജില്ല വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ഡിപിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രദേശത്തിന്‍റ നിയന്ത്രണത്തിനായുള്ള പോരാട്ടത്തില്‍ നിരവധി സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

  ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട്

പ്രവിശ്യയിലെ നാല് ജില്ലകളെ കൂടി ബന്ധിപ്പിക്കുന്നതിനാല്‍ ഈ ജില്ല തന്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നതായും താലിബാന്‍ തീവ്രവാദികള്‍ക്ക് ഇപ്പോള്‍ അയല്‍ ജില്ലകളെ എളുപ്പത്തില്‍ കീഴടക്കാമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതിനിടയില്‍, വ്യാഴാഴ്ച മുതല്‍ പ്രവിശ്യയിലെ മറ്റൊരു ജില്ലയായ ബംഗിയുടെ ഭാഗങ്ങളിലും താലിബാന്‍ ആക്രമണം നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങള്‍ ദ്വിതീയ തലത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നു, ഇത് പ്രവിശ്യകള്‍ക്ക് താഴെയാണ്.

യുഎന്‍ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ വര്‍ഷം അഞ്ച് ജില്ലകള്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ കഴിഞ്ഞുവെന്നും അവയില്‍ നാലെണ്ണം സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപിടിച്ചതായും പറയുന്നു.കാബൂളിലോ മറ്റൊരു പ്രധാന നഗരത്തിലോ താലിബാന്‍ ആക്രമണം നടത്തിയാല്‍ അഫ്ഗാന്‍ സുരക്ഷാ സേനയെ പിന്തുണയ്ക്കാന്‍ വ്യോമാക്രമണം നടത്താന്‍ പെന്‍റഗണ്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  ടെക്നോപാര്‍ക്കില്‍ ഓട്ടോമേറ്റഡ് മലിനജല സംസ്കരണ പ്ലാന്‍റ്
Maintained By : Studio3