December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നൂറ് കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് ജി7 അംഗങ്ങള്‍

അടുത്ത വര്‍ഷത്തോടെ യുകെയില്‍ അധികമായി വരുന്ന 100 ദശലക്ഷം ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 

ലണ്ടന്‍: ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നൂറ് കോടി (ഒരു ബില്യണ്‍) വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത് ജി7 അംഗങ്ങള്‍, അടുത്ത വര്‍ഷം അവസാനത്തോടെ ലോകത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ ലഭ്യമാക്കതിന്റെ ഭാഗമായാണ് ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി,ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ജി7ന്റെ നീക്കം.

അടുത്ത വര്‍ഷത്തോടെ യുകെയില്‍ അധികമായു്ള്ള 100 ദശലക്ഷം ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. യുകെയില്‍ നിന്നുള്ള ആദ്യ അഞ്ച് ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ സെപ്റ്റംബറോടെയും 25 ദശലക്ഷം ഡോസുകള്‍ വര്‍ഷാവസാനത്തോടെയും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കും. 100 ദശലക്ഷം ഡോസുകളില്‍ 80 ദശലക്ഷം കോവാക്‌സ് പദ്ധതിയിലേക്കാണ് പോകുക. ബാക്കിയുള്ള 20 ദശലക്ഷം ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് തുല്യമായി ഭാഗിച്ച് നല്‍കും. വിജയകരമായ വാക്‌സിനേഷന്‍ പരിപാടി കാരണം അധികം വന്ന ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള അവസ്ഥയിലേക്ക് യുകെ എത്തിയതായും ജോണ്‍സണ്‍ പറഞ്ഞു. ലോകത്ത് തുല്യമായ വാക്‌സിന്‍ വിതരണം ഉറപ്പ് വരുത്തുന്നതിനുള്ള കോവാക്‌സ് പദ്ധതിയിലേക്ക് യുകെ സര്‍ക്കാര്‍ ഇതിനകം 500 മില്യണ്‍ പൗണ്ട് സംഭാവന നല്‍കിയിട്ടുണ്ട്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫൈസറിന്റെ 50 കോടി വാക്‌സിന്‍ ഡോസുകള്‍ 92 ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ യൂണിയനും വാഗ്ദാനം ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 200 ദശലക്ഷം ഈ വര്‍ഷം അവസാനത്തോടെയും 300 ദശലക്ഷം ഈ മാസം അവസാനത്തോടെയും വിതരണം ചെയ്യും. കുറഞ്ഞത് 80 ദശലക്ഷം വാക്‌സിന്‍ ഡോസുകളെങ്കിലും ജൂണ്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്ന് ഈ മാസം തുടക്കത്തില്‍ ബൈഡന്‍ പറഞ്ഞിരുന്നു.

ഫ്രാന്‍സ് ജര്‍മ്മനി, എന്നീ രാജ്യങ്ങള്‍ 30 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ വീതം മറ്റ്  രാജ്യങ്ങള്‍ക്കായി നല്‍കും. അതേസമയം ഇറ്റലി 15 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ആവശ്യക്കാര്‍ക്കായി നല്‍കുമെന്ന് അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങള്‍ക്ക് ആകെ 100 ദശലക്ഷം ഡോസുകള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയനും ്അറിയിച്ചുട്ടുണ്ട്. ജപ്പാന്‍ ഈ വര്‍ഷം 30 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ സംഭാവനയായി നല്‍കും. അധികമായി വരുന്ന വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് കാനഡയും അറിയിച്ചിട്ടുണ്ട്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3