പഞ്ചസാര ഉല്‍പ്പാദനത്തില്‍ 31% ഉയര്‍ച്ച
1 min read
2020-21 പഞ്ചസാര സീസണിന്റെ (ഒക്‌റ്റോബര്‍-സെപ്റ്റംബര്‍) മൂന്നര മാസങ്ങളില്‍ പഞ്ചസാര ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം ഉയര്‍ന്ന് 142.70 ലക്ഷം ടണ്ണായിയെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍. 2021 ജനുവരി 15 വരെ രാജ്യത്തുടനീളം 487 പഞ്ചസാര മില്ലുകള്‍ 142.70 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചു. 2020 ജനുവരി 15 വരെയുള്ള കാലയളവില്‍ 440 പഞ്ചസാര മില്ലുകള്‍ 108.94 ലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്.