Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്നാം പാദം ടാറ്റാ സ്റ്റീലിന്റെ ഉല്‍പ്പാദനത്തില്‍ 3% വര്‍ധന, വില്‍പ്പനയില്‍ 4% ഇടിവ്

1 min read

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം ഉല്‍പ്പാദനം 3 ശതമാനം ഉയര്‍ന്ന് 4.60 മില്യണ്‍ ടണ്ണായെന്ന് ടാറ്റാ സ്റ്റീല്‍ അറിയിച്ചു.  ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഉല്‍പ്പാദനം 4.47 മില്യണ്‍ ടണ്‍ ആയിരുന്ന സ്ഥാനത്താണിത്. അവലോകന കാലയളവില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വില്‍പ്പന 4.66 മില്യണ്‍ ടണ്ണായിരുന്നു, 2019-20 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 4.85 മെട്രിക് ടണ്ണില്‍ നിന്ന് 4 ശതമാനം ഇടിവ്.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ടാറ്റാ സ്റ്റീല്‍ യൂറോപ്പിന്റെ ഉത്പാദനം 4 ശതമാനം ഉയര്‍ന്ന് 2.61 മില്യണ്‍ ടണ്ണായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 2.51 മില്യണ്‍ ടണ്ണായിരുന്നു. അവലോകന കാലയളവില്‍ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വില്‍പ്പന 10 ശതമാനം ഇടിഞ്ഞ് 2.11 മില്യണ്‍ ടണ്ണായി. 2019-20 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ കാലയളവില്‍ ഇത് 2.35 മില്യണ്‍ ടണ്‍ ആയിരുന്നു.

ഓട്ടോമോട്ടീവ്, സ്പെഷ്യല്‍ പ്രൊഡക്ട്‌സ് വിഭാഗത്തിലെ ഡെലിവറികള്‍ മുന്‍പാദത്തെ അപേക്ഷിച്ച് 48%  വളര്‍ച്ച നേടി. ആവശ്യകതയിലെ മൊത്തത്തിലുള്ള പുരോഗതി, നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള ബിസിനസ്സിന്റെ വിഹിതം വര്‍ധിച്ചത്, പുതിയ ഉല്‍പ്പന്ന അംഗീകാരങ്ങള്‍ എന്നിവയാണ് ഇതിന് പിന്തുണയേകിയത്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെയും റീട്ടെയ്‌ലിന്റെയും വിഭാഗത്തില്‍ 5 ശതമാനം വര്‍ധനയാണ് ഡെലിവറിയില്‍ ഉണ്ടായത്.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം
Maintained By : Studio3