Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണിയുടെ ഏറ്റവും പുതിയ ഇസഡ്വി-1 II വ്ളോഗ് ക്യാമറ വിപണിയിൽ

1 min read

കൊച്ചി: സോണി ഇന്ത്യ വ്ളോഗ് ക്യാമറ ഇസഡ്വി സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ ഇസഡ്വി-1 II പുറത്തിറക്കി. ഉപഭോക്താക്കള്‍ കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുന്‍നിര ഫീച്ചറുകളുമായാണ് അള്‍ട്രാ വൈഡ് ആംഗിള്‍ സൂം വ്ളോഗിങ് ക്യാമറയായ ഇസഡ്വി-1 II ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ്വി-1 നേക്കാള്‍ വിശാലമായ ആംഗിളില്‍ ആകര്‍ഷകമായ ഫോട്ടോജെനിക് ഇമേജ് നിലവാരത്തോടെ കൂടുതല്‍ ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇസഡ്വി-1 II വ്ളോഗര്‍മാരെ സഹായിക്കും. 1.0 ടൈപ്പ് എക്സ്മോര്‍ ആര്‍എസ് ഇമേജ് സെന്‍സര്‍, ബിയോന്‍സ് എക്സ് ഇമേജ് പ്രോസസിങ് എഞ്ചിന്‍, ഇസഡ്ഇഐഎസ്എസ് വേരിയോ-സോനാര്‍ ടി 18-50എംഎം എഫ്1.84 ലെന്‍സ് എന്നിവ ഉപയോഗിച്ച് വിവിധ തലങ്ങളിലുള്ള ഉള്ളടക്കങ്ങള്‍ പകര്‍ത്താന്‍ ഇസഡ്വി-1 II ക്രിയേറ്റര്‍മാരെ സഹായിക്കും. മുഴുവന്‍ സീനിനൊപ്പം ആകര്‍ഷകമായ ഫോട്ടോജെനിക് ഇമേജ് പകര്‍ത്തുന്നത് എളുപ്പമാക്കുന്നതാണ് 18എംഎം വൈഡ് ആംഗിള്‍ വ്യൂ ഫീച്ചര്‍. 18-50 എംഎം ഒപ്റ്റിക്കല്‍ സൂമും ക്ലിയര്‍ ഇമേജ് സൂമും ചിത്രങ്ങളെ സുഗമമായി വലുപ്പത്തിലാക്കാനും സഹായകരമാവും.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

2023 സെപ്റ്റംബര്‍ 25 മുതല്‍ സോണി സെന്‍റര്‍, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്) എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇസഡ്വി-1 II വ്ളോഗ് ക്യാമറ ലഭ്യമാവും. 86,990 രൂപയാണ് വില.

Maintained By : Studio3