Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌പെഷല്‍ ബ്ലൂ എഡിഷനില്‍ സെന്‍ഹൈസര്‍ എച്ച്ഡി 25

1 min read

വില 8,499 രൂപ. ആമസോണില്‍ ലഭിക്കും  

ന്യൂഡെല്‍ഹി: സെന്‍ഹൈസര്‍ എച്ച്ഡി 25 ഹെഡ്‌ഫോണുകളുടെ സ്‌പെഷല്‍ ബ്ലൂ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8,499 രൂപയാണ് വില. ആമസോണില്‍ ലഭിക്കും. കോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭ്യമാണ്. നീല നിറമുള്ള ഇയര്‍പാഡുകള്‍, ഒരു വശത്തായി വേര്‍പ്പെടുത്താവുന്ന കേബിള്‍ എന്നിവയോടെയാണ് ലിമിറ്റഡ് എഡിഷന്‍ വരുന്നത്.

കാമറാമാന്‍മാര്‍ക്കും ഡിജെകള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും വേണ്ടി വികസിപ്പിച്ചതാണ് സെന്‍ഹൈസര്‍ എച്ച്ഡി 25 ഹെഡ്‌ഫോണുകള്‍. ഔട്ട്‌സൈഡ് ബ്രോഡ്കാസ്റ്റിംഗ്, മറ്റ് പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. ഉച്ചത്തിലുള്ള മറ്റ് ശബ്ദങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക് മികച്ച ശബ്ദാനുഭവം സമ്മാനിക്കും. ഒരു ചെവിയിലൂടെ മാത്രം കേള്‍ക്കാനും കഴിയും. 16 ഹെര്‍ട്‌സിനും 22,000 ഹെര്‍ട്‌സിനുമിടയിലാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. കേബിള്‍ കൂടാതെ ഏകദേശം 140 ഗ്രാമാണ് ഭാരം.

  കേരളത്തെ ജിസിസി ഹബ്ബാക്കാന്‍ നൂറുദിന പരിപാടി

ഈ വര്‍ഷം മാര്‍ച്ചില്‍ സെന്‍ഹൈസര്‍ ഐഇ 300 ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഉപയോഗിക്കാന്‍ സൗകര്യത്തിനായി അഴിച്ചുവെയ്ക്കാന്‍ കഴിയുന്ന 3.5 എംഎം ഓഡിയോ ജാക്ക് കേബിള്‍, മികച്ചതും വ്യക്തവുമായ ശബ്ദം ലഭിക്കുന്നതിന് ജര്‍മന്‍ നിര്‍മിത 7 എംഎം എക്സ്ട്രാ വൈഡ് ബാന്‍ഡ് (എക്സ്ഡബ്ല്യുബി) ട്രാന്‍സ്ഡ്യൂസര്‍ എന്നിവ സഹിതമാണ് ഹെഡ്ഫോണുകള്‍ പുറത്തിറക്കിയത്.

ആറ് ഹെര്‍ട്സ് മുതല്‍ 20 കിലോഹെര്‍ട്സ് വരെയാണ് ഫ്രീക്വന്‍സി റെസ്പോണ്‍സ് റേഞ്ച്. ഇയര്‍ഫോണുകള്‍ സുരക്ഷിതവും സൗകര്യത്തോടെയും സൂക്ഷിക്കുന്നതിന് പ്രീമിയം കാരി കേസ് കൂടെ നല്‍കി. കേബിള്‍ കൂടാതെ ഇയര്‍ഫോണുകളുടെ ഭാരം നാല് ഗ്രാം മാത്രമാണ്. ഓരോരുത്തര്‍ക്കും ഇഷ്ടാനുസൃതം ക്രമീകരിക്കാവുന്ന ഇയര്‍ ഹുക്കുകള്‍ സവിശേഷതയാണ്.

  കേരളത്തെ എഐ-നൂതനസാങ്കേതികവിദ്യാ ഹബ്ബാക്കും: മുഖ്യമന്ത്രി
Maintained By : Studio3