November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിപണി പങ്കാളികള്‍ക്കും കമ്പനികള്‍ക്കും സെബി മാനദണ്ഡങ്ങളില്‍ ഇളവ്

1 min read

ഫയലിംഗുകളുടെ ഓഥന്‍റിഫിക്കേഷനും സര്‍ട്ടിഫിക്കേഷനും വര്‍ഷാവസാനം വരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേഷനുകള്‍ ഉപയോഗിക്കാം.

മുംബൈ: കഴിഞ്ഞ പാദത്തിലെയും മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും സാമ്പത്തിക ഫലങ്ങള്‍ സമര്‍പ്പിക്കുന്നതിന് ലിസ്റ്റഡ് കമ്പനികള്‍ക്കുള്ള സമയപരിധി നീട്ടി. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ജൂണ്‍ 30 വരെ സമര്‍പ്പിക്കാമെന്നാണ് ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കിയിട്ടുള്ളത്. യഥാര്‍ത്ഥ സമയപരിധി യഥാക്രമം മെയ് 15, മെയ് 30 എന്നിങ്ങനെയായിരുന്നു.

കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതും പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും കണക്കിലെടുത്താണ് വിപണി പങ്കാളികള്‍ക്കും കമ്പനികള്‍ക്കുമുള്ള മാനദണ്ഡങ്ങളില്‍ സെബി ഇളവ് നല്‍കിയിട്ടുള്ളത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

“ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ ബോഡികള്‍, വ്യവസായ അസോസിയേഷനുകള്‍, വിപണിയില്‍ പങ്കെടുക്കുന്നവര്‍ എന്നിവരില്‍ നിന്നുള്ള ശുപാര്‍ശ സെബി സ്വീകരിക്കുന്നു. വിവിധ ഫയലിംഗുകള്‍ക്കുള്ള സമയപരിധി വിപുലീകരിക്കാനും എല്‍ഒഡിആര്‍ റെഗുലേഷനു കീഴിലുള്ള ചില നിബന്ധനകളില്‍ ഒഴിവു നല്‍കാനും തീരുമാനിച്ചിരിക്കുന്നു, ‘ സെബിയുടെ സര്‍ക്കുലറില്‍ പറയുന്നു.
2021 ഡിസംബര്‍ 31 വരെ എല്ലാ ഫയലിംഗുകളുടെയും സെബി റെഗുലേഷന്‍സ് 2015 പ്രകാരമുള്ള സമര്‍പ്പണങ്ങളുടെയും ഓഥന്‍റിഫിക്കേഷനും സര്‍ട്ടിഫിക്കേഷനും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

10 പ്രവൃത്തി ദിവസത്തിനുള്ളില്‍ കെആര്‍സി സിസ്റ്റത്തില്‍ ക്ലയന്‍റുകളുടെ കെവൈസി അപേക്ഷാ ഫോമും പിന്തുണാ രേഖകളും അപ്ലോഡ് ചെയ്യണമെന്ന നിബന്ധനയും സെബി ഇളവ് ചെയ്തിട്ടുണ്ട്. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ രേഖകള്‍ കെആര്‍എയുടെ സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്താല്‍ മതി. ബാക്ക്ലോഗ് നീക്കുന്നതിന് 2021 ജൂണ്‍ 30 ന് ശേഷം സെബി രജിസ്റ്റേര്‍ഡ് ഇന്‍റര്‍മീഡിയറിക്ക് 30 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്
2021 മാര്‍ച്ചില്‍ അവസാനിക്കുന്ന അര വര്‍ഷത്തേക്കുള്ള ഇന്‍റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി, സിഎം വിഭാഗത്തില്‍ മാര്‍ജിന്‍ ട്രേഡിംഗിലെ നെറ്റ് വര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, 2021 മാര്‍ച്ചില്‍ അവസാനിച്ച അര്‍ദ്ധവര്‍ഷത്തേക്കുള്ള എല്ലാ അംഗങ്ങളുടെയും നെറ്റ് വര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാനുള്ള സമയപരിധി 2021 ജൂലൈ 31 വരെ നീട്ടി.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

കൂടാതെ, എന്‍എസ്ഡിഎല്ലും സിഡിഎസ്എല്ലും നിര്‍ദ്ദേശിച്ച പ്രകാരം ആര്‍ടിഎകള്‍ അര്‍ദ്ധ വാര്‍ഷിക ഇന്‍റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് (ഐഎആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെബി 2021 ജൂലൈ 31 ലേക്ക് നീട്ടി. മേയ് 15നായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.

Maintained By : Studio3