November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാനിയുടെ മിനി എക്‌സ്‌കവേറ്റര്‍ വിപണിയില്‍

ചെളി പ്രദേശങ്ങള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് റിമോട്ട് മാനേജ്‌മെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ സാനി എക്‌സ്‌കവേറ്റര്‍

കൊച്ചി: കണ്‍സ്ട്രക്ഷന്‍ മെഷിനറി നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ സാനി പുതിയ 2.75 ടണ്‍ മിനി എസ്‌വൈ 27 യു എക്‌സ്‌കവേറ്റര്‍ വിപണിയിലെത്തിച്ചു. സാനിയുടെ എസ്‌വൈ ശ്രേണിയില്‍പ്പെട്ടതാണ് പുതിയ എക്‌സ്‌കവേറ്റര്‍.

ചെളി പ്രദേശങ്ങള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് റിമോട്ട് മാനേജ്‌മെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ സാനി എക്‌സ്‌കവേറ്റര്‍.

സീറോ ടെയില്‍ സ്വിങ്ങ് ശേഷിയുള്ള പുതിയ എക്‌സ്‌കവേറ്റര്‍, ഇടുങ്ങിയ പ്രദേശത്തുപോലും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്വിങ്ങ് ആന്‍ഡ് ഓഫ്‌സെറ്റ് ഫീച്ചര്‍ മറ്റൊരു സവിശേഷതയാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പവര്‍ഓപ്റ്റിമൈസ്ഡ് ലോഡിനു വേണ്ടിയുള്ള സെന്‍സിങ്ങ് ഹൈഡ്രോളിക് സിസ്റ്റം ഉള്‍പ്പെടെ ഉപയോക്താക്കള്‍ക്കുവേണ്ടി ഒട്ടേറെ പ്രത്യേക ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കളര്‍ ഡിസ്‌പ്ലേയോടുകൂടി ഇതിലെ സെല്‍ഫ് ഡയഗ്‌നോസ്റ്റിക് സിസ്റ്റം, മെഷീന്റെ കൃത്യമായ വിവരങ്ങള്‍ ഡ്രൈവര്‍ക്കു ലഭ്യമാക്കും. അതുകൊണ്ടു തന്നെ അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി അറിയാനും ചെലവ് കുറയ്ക്കാനും കഴിയും.

ബാറ്ററിയുടെ ആയുസ് കൂട്ടാനായി പ്രത്യേകമായി ബാറ്ററി ഡിസ്‌കണക്ട് സ്വിച്ചും ഉണ്ട്. ഇടുങ്ങിയ കനാല്‍ നിര്‍മ്മാണം, പൈപ്പ് ലൈന്‍, കേബിള്‍ ട്രെഞ്ച് ജോലികള്‍, ടണല്‍, മെട്രോ ജോലികള്‍, ഡ്രെയിനേജ് ക്ലീനിങ്ങ് തുടങ്ങി നിരവധി ജോലികള്‍ക്ക് മിനി എസ് വൈ 27 യു ഉപയോഗിക്കാം.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

 

Maintained By : Studio3