ഉപഭോക്തൃ സുരക്ഷ, സൗകര്യം : സാംസംഗ് ‘ഷോപ്പ് ബൈ അപ്പോയന്റ്‌മെന്റ്’ അവതരിപ്പിച്ചു
1 min readസാംസംഗ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളില്‍ പുതിയ ഷോപ്പിംഗ് അനുഭവം
ന്യൂഡെല്‍ഹി: ‘വി കെയര്‍ ഫോര്‍ യു’ പദ്ധതിയുടെ ഭാഗമായി സാംസംഗ് പുതിയ ഉപഭോക്തൃ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു. സാംസംഗ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളുടെ സുരക്ഷയും ആരോഗ്യവും സൗകര്യവും ഉറപ്പാക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍. ‘ഷോപ്പ് ബൈ അപ്പോയന്റ്‌മെന്റ്’ ഫീച്ചറാണ് ഇതില്‍ ഏറ്റവും പ്രധാനം. ഉപയോക്താക്കള്‍ക്ക് ഇനി സാംസംഗ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളില്‍ ബുദ്ധിമുട്ടില്ലാത്ത പര്‍ച്ചേസ് അനുഭവത്തിനായി വാട്‌സ്ആപ്പ് വഴി ഓണ്‍ലൈന്‍ ഷോപ്പിംഗ് അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ കഴിയും. സാംസംഗ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കായി സാംസംഗ് സ്റ്റുഡന്റ് അഡ്വാന്റേജ് പ്രോഗ്രാം, സാംസംഗ് റെഫറല്‍ അഡ്വാന്റേജ് പ്രോഗ്രാം, സാംസംഗ് സ്മാര്‍ട്ട് ക്ലബ് മെമ്പര്‍ഷിപ്പ് തുടങ്ങിയ ഓഫറുകളും ലഭ്യമായിരിക്കും.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് സാംസംഗ് ഇന്ത്യ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. ആശങ്കകള്‍ക്ക് വകയില്ലാത്ത സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതാണ് ‘വി കെയര്‍ ഫോര്‍ യു’ പ്രോഗ്രാം. ‘ഷോപ്പ് ബൈ അപ്പോയന്റ്‌മെന്റ്്’ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള സാംസംഗ് എക്‌സ്‌ക്ലുസീവ് സ്റ്റോറില്‍ വ്യക്തിഗത ഷോപ്പിംഗ് അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യാം. ഹോം ഡെമോ സേവനമോ ഹോം ഡെലിവറി സേവനമോ ബുക്ക് ചെയ്യാനും വീട്ടിലിരുന്നുതന്നെ ഗാലക്‌സി ഉപകരണങ്ങളുടെ ഡെമോ പരിശോധിക്കാനും കഴിയും. 9870494949 എന്ന നമ്പറിലേക്ക് ‘ബുക്ക്’ എന്ന സന്ദേശം അയച്ച് ഈ സേവനങ്ങള്‍ വാട്‌സ്ആപ്പ് വഴി എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ച എക്‌സ്‌ക്ലുസീവ് ആനുകൂല്യങ്ങളും നേടാം. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഈ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുന്നതോടൊപ്പം സുരക്ഷിതരായി ഇരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും മോഹന്‍ദീപ് സിംഗ് പറഞ്ഞു.