6,000 എംഎഎച്ച് ബാറ്ററിയോടെ സാംസംഗ് ഗാലക്‌സി എഫ്22
4 ജിബി, 64 ജിബി വേരിയന്റിന് 12,499 രൂപയും 6 ജിബി, 128 ജിബി വേരിയന്റിന് 14,499 രൂപയുമാണ് വില
ന്യൂഡെല്‍ഹി: സാംസംഗ് ഗാലക്‌സി എഫ്22 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 12,499 രൂപയും 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 14,499 രൂപയുമാണ് വില. ഡെനിം ബ്ലൂ, ഡെനിം ബ്ലാക്ക് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ഫ്‌ളിപ്കാര്‍ട്ട്, സാംസംഗ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ ജൂലൈ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ പ്രീപെയ്ഡ് ഇടപാട് നടത്തിയാല്‍ 1,000 രൂപയുടെ ഇളവ് ലഭിക്കും.
ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 സോഫ്റ്റ്‌വെയറിലാണ് സാംസംഗ് ഗാലക്‌സി എഫ്22 പ്രവര്‍ത്തിക്കുന്നത്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് സഹിതം 6.4 ഇഞ്ച് എച്ച്ഡി പ്ലസ് (700, 1600 പിക്‌സല്‍) എസ്അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ നല്‍കി. മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
പിറകിലെ ചതുരാകൃതിയുള്ള കാമറ മൊഡ്യൂളില്‍ 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് കാമറ, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനം നല്‍കി. മുന്നില്‍ വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചിനകത്ത് 13 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സ്ഥാപിച്ചു.
6,000 എംഎഎച്ച് ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി എഫ്22 ഉപയോഗിക്കുന്നത്. 25 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ബോക്‌സിനകത്ത് 15 വാട്ട് ചാര്‍ജറാണ് സാംസംഗ് നല്‍കുന്നത്. 4ജി എല്‍ടിഇ, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, എന്‍എഫ്‌സി തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. ഫേസ് അണ്‍ലോക്ക് സാധ്യമാണ്. സാംസംഗ് പേ മിനി സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 159.9 എംഎം, 74.0 എംഎം, 9.3 എംഎം എന്നിങ്ങനെയാണ്. 203 ഗ്രാമാണ് ഭാരം.