Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഹെല്‍ത്ത് സ്‌നാപ്‌ഷോട്ട്’ ഫീച്ചറുമായി ഗാര്‍മിന്‍ വെനു 2, വെനു 2എസ്

 യഥാക്രമം 41,990 രൂപയും 37,990 രൂപയുമാണ് വില  

ന്യൂഡെല്‍ഹി: ഗാര്‍മിന്‍ വെനു 2, ഗാര്‍മിന്‍ വെനു 2എസ് സ്മാര്‍ട്ട്‌വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 41,990 രൂപയും 37,990 രൂപയുമാണ് വില. സില്‍വര്‍ ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം ഗ്രാനൈറ്റ് ബ്ലൂ കേസിലും സ്ലേറ്റ് ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം ബ്ലാക്ക് കേസിലും ഗാര്‍മിന്‍ വെനു 2 ലഭിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ടാറ്റ ക്ലിക്ക്, സിനര്‍ജൈസര്‍.കോ.ഇന്‍ എന്നിവിടങ്ങളില്‍ വാങ്ങാം. സ്ലേറ്റ് ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം ഗ്രാഫൈറ്റ് കേസിലും റോസ് ഗോള്‍ഡ് ബെസെല്‍, സിലിക്കണ്‍ ബാന്‍ഡ് എന്നിവ സഹിതം വൈറ്റ് കേസിലും ഗാര്‍മിന്‍ വെനു 2എസ് ലഭിക്കും. പ്രൈം ഡേ വരെ ആമസോണില്‍ മാത്രം ലഭ്യമായിരിക്കും.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

ഡയല്‍ വലുപ്പമാണ് രണ്ട് സ്മാര്‍ട്ട്‌വാച്ചുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന്. ഗാര്‍മിന്‍ വെനു 2 വാച്ചിന് 45 എംഎം ഡയല്‍ നല്‍കിയെങ്കില്‍ ഗാര്‍മിന്‍ വെനു 2എസ് മോഡലിന് ലഭിച്ചത് 40 എംഎം ഡയലാണ്. രണ്ട് വെയറബിളുകള്‍ക്കും സമാന ഫീച്ചറുകള്‍ ലഭിച്ചു. ഗൊറില്ല ഗ്ലാസ് 3 സുരക്ഷയോടുകൂടി അമോലെഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കി. രണ്ട് വാച്ചുകളും 650 പാട്ടുകള്‍ വരെ സ്റ്റോര്‍ ചെയ്യും. വെനു 2 സ്മാര്‍ട്ട്‌വാച്ചിന് 49 ഗ്രാം, വെനു 2എസ് സ്മാര്‍ട്ട്‌വാച്ചിന് 38.2 ഗ്രാം എന്നിങ്ങനെയാണ് ഭാരം.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

‘ഹെല്‍ത്ത് സ്‌നാപ്‌ഷോട്ട്’ പ്രധാനപ്പെട്ട സവിശേഷതയാണ്. നിങ്ങളുടെ ഹൃദയമിടിപ്പ് നിരക്ക്, രക്തത്തിലെ ഓക്‌സിജന്‍, ശ്വസനം, മാനസിക പിരിമുറുക്കം എന്നിവ സംബന്ധിച്ച ഓരോ സെക്കന്‍ഡിലെയും ഡാറ്റ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കും. എച്ച്‌ഐഐടി ഉള്‍പ്പെടെ 25 ലധികം ജിപിഎസ് സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി മോഡുകള്‍ നല്‍കി. ‘ബോഡി ബാറ്ററി’ എനര്‍ജി മോണിറ്ററിംഗ് രണ്ട് ഡിവൈസുകളുടെയും സവിശേഷതയാണ്. പ്രീലോഡ് ചെയ്ത പന്ത്രണ്ട് ഓണ്‍ സ്‌ക്രീന്‍ ക്ലാസുകള്‍ മറ്റൊരു ഫീച്ചറാണ്. ‘ഗാര്‍മിന്‍ കണക്റ്റ്’ ആപ്പ് വഴി കൂടുതല്‍ വര്‍ക്ക്ഔട്ട് പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍, സ്ത്രീകളുടെ ഹെല്‍ത്ത് ട്രാക്കിംഗ് തുടങ്ങിയവയും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

വെനു 2 സ്മാര്‍ട്ട്‌വാച്ചിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 11 ദിവസം വരെ സ്മാര്‍ട്ട്‌വാച്ച് മോഡിലും 12 ദിവസം വരെ ബാറ്ററി സേവര്‍ സ്മാര്‍ട്ട്‌വാച്ച് മോഡിലും 8 മണിക്കൂര്‍ വരെ മ്യൂസിക് സഹിതം ജിപിഎസ് മോഡിലും 22 മണിക്കൂര്‍ വരെ മ്യൂസിക് ഇല്ലാതെ ജിപിഎസ് മോഡിലും ഉപയോഗിക്കാന്‍ കഴിയും. അതേസമയം വെനു 2എസ് സ്മാര്‍ട്ട്‌വാച്ചിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 10 ദിവസം വരെ സ്മാര്‍ട്ട്‌വാച്ച് മോഡിലും 11 ദിവസം വരെ ബാറ്ററി സേവര്‍ സ്മാര്‍ട്ട്‌വാച്ച് മോഡിലും 7 മണിക്കൂര്‍ വരെ മ്യൂസിക് സഹിതം ജിപിഎസ് മോഡിലും 19 മണിക്കൂര്‍ വരെ മ്യൂസിക് ഇല്ലാതെ ജിപിഎസ് മോഡിലും ഉപയോഗിക്കാം.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്
Maintained By : Studio3