സാംസംഗ് ഗാലക്സി എ12 വിപണിയില്‍
1 min read4 ജിബി, 64 ജിബി വേരിയന്റിന് 12,999 രൂപയും 4 ജിബി, 128 ജിബി വേരിയന്റിന് 13,999 രൂപയുമാണ് വില
സാംസംഗ് ഗാലക്സി എ12 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഗാലക്സി എ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഗാലക്സി എ12. ക്വാഡ് റിയര്‍ കാമറ സംവിധാനം, 15 വാട്ട് അതിവേഗ ചാര്‍ജിംഗ്, 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകള്‍. കറുപ്പ്, നീല, വെളുപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഗാലക്സി എ12, ഗാലക്സി എ02എസ് സ്മാര്‍ട്ട്ഫോണുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ യൂറോപ്യന്‍ വിപണിയില്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച ഗാലക്സി എ11 സ്മാര്‍ട്ട്ഫോണിന്റെ തുടര്‍ച്ചയാണ് പുതിയ ഉല്‍പ്പന്നം.
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയുമാണ് വില. മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. റീട്ടെയ്ല്‍ സ്റ്റോറുകള്‍, സാംസംഗ്.കോം, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 17 ന് വില്‍പ്പന ആരംഭിച്ചു. സീറോ ഡൗണ്‍ പെയ്മെന്റ് ഇഎംഐ ഓഫര്‍ ലഭ്യമാണ്. കൂടാതെ, നിരവധി ലോഞ്ച് ഓഫറുകള്‍ ലഭിക്കും.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാംസംഗ് ഗാലക്സി എ12 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഇതിനുമുകളിലായി വണ്‍ യുഐ കോര്‍ 2.5 പ്രവര്‍ത്തിക്കും. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്സല്‍) ടിഎഫ്ടി ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേ ലഭിച്ചു. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്പ്ലേ നോച്ച് കാണാം. കാഴ്ച്ച അനുപാതം 20:9. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ പി35 എസ്ഒസിയാണ് കരുത്തേകുന്നത്.
പിറകില്‍ ക്വാഡ് കാമറ സംവിധാനം ലഭിച്ചു. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുന്നില്‍ 8 മെഗാപിക്സല്‍ കാമറ സെന്‍സര്‍ നല്കി.
4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും നല്കി. ഒരു വശത്തായി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ലഭിച്ചു.
5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 164 എംഎം, 75.8 എംഎം, 8.9 എംഎം എന്നിങ്ങനെയാണ്. 205 ഗ്രാമാണ് ഭാരം. റെഡ്മി നോട്ട് 9 പ്രോ, റിയല്‍മി 7, ഓപ്പോ എ52 എന്നീ സ്മാര്‍ട്ട്ഫോണുകളുമായി വിപണിയില്‍ മല്‍സരിക്കും.