October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാര്‍ബണ്‍ ഫൂട്പ്രിന്റ് അളക്കുന്നതിനുള്ള ആപ്പ് ഛണ്ഡീഗഢില്‍ പുറത്തിറക്കി

1 min read

mobile app.

ഛണ്ഡീഗഢ് ജനതയെ ‘ക്ലൈമറ്റ്-സ്മാര്‍ട്ട് സിറ്റിസണ്‍സ്’ ആയി മാറാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം

ഛണ്ഡീഗഢ്: കാര്‍ബണ്‍ ഫൂട്പ്രിന്റ് അളക്കാന്‍ ജനങ്ങളെ സഹായിക്കുന്ന മൊബീല്‍ ആപ്പ്  ഛണ്ഡീഗഢില്‍ പുറത്തിറങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഈ ആപ്പ് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും അങ്ങനെ ‘ക്ലൈമറ്റ്-സ്മാര്‍ട്ട് സിറ്റിസണ്‍സ്’ ആയി മാറാനും ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്നാണ് കരുതുന്നത്.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ വാച്ച് എന്ന ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത് എന്‍വയോണ്‍മെന്റ് വര്‍ക്ക്‌സ് വകുപ്പിന്റെ യുടി ഡിപ്പാര്‍ട്‌മെന്റാണ്. ഛണ്ഡീഗഢ് നിവാസികള്‍ക്ക് പുറമേ, മറ്റുള്ളവര്‍ക്കും കാര്‍ബണ്‍ വാച്ച് ആപ്പില്‍ അക്കൗണ്ട് ഉണ്ടാക്കി അവരുടെ കാര്‍ബണ്‍ ഫൂട്പ്രിന്റ് അളക്കാന്‍ സാധിക്കുമെന്ന് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ദിബേന്ദ്ര ദലായി പറഞ്ഞു. ലോകത്ത് കാലാവസ്ഥാ സംരക്ഷണത്തിന്റെ മുന്നണി പോരാളികളാകാന്‍ ഈ പദ്ധതിയിലൂടെ ഛണ്ഡീഗഢിനും ഇന്ത്യയ്ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

കാര്‍ബണ്‍ വാച്ച് ആപ്പിന്റെ ഡൗണ്‍ലോഡുകള്‍ക്ക് തത്തുല്യമായി വരുന്ന മണ്‍സൂണ്‍ കാലത്ത് ഛണ്ഡീഗഢ് വന വകുപ്പ് വൃക്ഷത്തൈകള്‍ നടുമെന്നും ദലായി അറിയിച്ചു.

Maintained By : Studio3