2000 രൂപ നോട്ടുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍റ് ചെയ്തിട്ടില്ല
2019 ഏപ്രിലിന് ശേഷം പുതിയ 2000 രൂപ നോട്ടുകള്‍ പ്രിന്‍റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ എടുത്തുവയ്ക്കുന്നത് തടയുകയാണ് ലക്ഷ്യം
ന്യൂഡെല്‍ഹി: 2000 രൂപ നോട്ടുകള്‍ കൂടുതലായി കൈയില്‍ വയ്ക്കുന്നവര്‍ ജാഗ്രതൈ. കഴിഞ്ഞ രണ്ട് വര്‍ഷമായി പുതുതായി 2000 രൂപ നോട്ടുകള്‍ പ്രിന്‍റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ പ്രിന്‍റ് ചെയ്യുന്നതില്‍ ഏറ്റവും വലിയ ഡിനോമിനേഷനാണ് 2000 രൂപയുടേത്. 2000 രൂപയുടെ 3632 മില്യണ്‍ കറന്‍സി നോട്ടുകളാണ് 2018 മാര്‍ച്ച് 30 വരെയുള്ള കണക്കനുസരിച്ച് ക്രയവിക്രയം ചെയ്യപ്പെടുന്നത്. വോള്യം അടിസ്ഥാനത്തില്‍ അത് കറന്‍സിയുടെ 3.27 ശതമാനവും വ്യാപാരാടിസ്ഥാനത്തില്‍ 37.26 ശതമാനവും വരും.
2021 ഫെബ്രുവരി 26 വരെയുള്ള കണക്കനുസരിച്ച് 2499 മില്യണ്‍ 2000 രൂപ നോട്ടുകളാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഇത് വോള്യം അടിസ്ഥാനത്തില്‍ ബാങ്ക് നോട്ടുകളുടെ 2.01 ശതമാനവും മൂല്യം അടിസ്ഥാനത്തില്‍ 17.78 ശതമാനവും വരും.
ഒരു പ്രത്യേക കറന്‍സിയുടെ പ്രിന്‍റിംഗ് തീരുമാനിക്കുന്നത് സര്‍ക്കാരും ആര്‍ബിഐയും ചെര്‍ന്നാണ്. 2016 നവംബറില്‍ പൊടുന്നനെയുള്ള നോട്ട് അസാധുവാക്കലിന് ശേഷമാണ് പുതുതായി 2000 രൂപ നോട്ടുകള്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണത്തിനെതിരെയും വ്യാജനോട്ടുകള്‍ക്കെതിരെയും ഉള്ള യുദ്ധത്തിന്‍റെ ഭാഗമായിട്ടായിരുന്നു അത്.