February 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ കെ സ്വാമി ലിമിറ്റഡ് ഐപിഒ

1 min read

കൊച്ചി: ആര്‍ കെ സ്വാമി ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 മാര്‍ച്ച് നാല് മുതല്‍ ആറ് വരെ നടക്കും. 173 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 8,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 270 രൂപ മുതല്‍ 288 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് 50 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ സമുദ്ര മേഖല നിര്‍ണായകം: ശ്യാം ജഗന്നാഥന്‍
Maintained By : Studio3