എന്‍എസ്ഇയില്‍ ഇമ്മീഡിയറ്റ് അക്‌നോളജ്‌മെന്റ് സംവിധാനം
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് നാനോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓര്‍ഡറുകള്‍ക്ക് മറുപടി നല്‍കുന്ന ‘ഇമ്മീഡിയറ്റ് അക്‌നോളജ്‌മെന്റ്’ സംവിധാനം നടപ്പിലാക്കുന്നു. കറന്‍സി, കമ്മോഡിറ്റി, ക്യാഷ് (മൂലധന വിപണി), ഇക്വിറ്റി ഡെറിവേറ്റീവ്‌സ് എന്നീ നാല് പ്രധാന വിഭാഗങ്ങളിലും ഏപ്രില്‍ 11 മുതല്‍ ഈ അതിവേഗ സംവിധാനം നിലവില്‍ വന്നു. ഇതുവരെ 100 മൈക്രോസെക്കന്‍ഡുകള്‍ എടുത്തിരുന്ന സ്ഥാനത്താണ് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ സെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയം കൊണ്ട് (നാനോസെക്കന്‍ഡ്) മറുപടിനല്‍കുന്ന സാങ്കേതികവിദ്യ എന്‍എസ്ഇ വികസിപ്പിച്ചത്. ആഗോളതലത്തില്‍ മറ്റൊരു സ്റ്റോക്ക്എക്‌സ്‌ചേഞ്ചിനും അവകാശപ്പെടാനില്ലാത്ത ഈനേട്ടം, ഇന്ത്യയുടെ വ്യാപാര പശ്ചാത്തല സൗകര്യങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ്. പുതിയ സംവിധാനത്തിലൂടെ, നിക്ഷേപകര്‍ അയക്കുന്ന ഓരോ ഓര്‍ഡറും എക്‌സ്‌ചേഞ്ചിന്റെ ട്രേഡിംഗ് സിസ്റ്റത്തില്‍ എത്തിയ ഉടന്‍ തന്നെ നാനോ സെക്കന്‍ഡുകള്‍ ക്കുള്ളില്‍ അതിന്റെ സ്ഥിരീകരണം തിരികെ ലഭിക്കും. ഇതിനു പിന്നാലെ സാധാരണ നടപടിക്രമങ്ങളിലൂടെ ഓര്‍ഡര്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന സന്ദേശവും എത്തും. ഇടപാടുകള്‍ ലഭിച്ചോ എന്ന കാര്യത്തില്‍ ഉടനടി വ്യക്തത ലഭിക്കുന്നത് വിപണിയിലെ സുതാര്യതയും കൃത്യതയും വര്‍ദ്ധിപ്പിക്കും. പുതിയ എന്‍ക്രിപ്ഷന്‍സാങ്കേതിക വിദ്യയുടെഭാഗമായി വിവിധഘട്ടങ്ങളിലായാണ്ഈ മാറ്റംകൊണ്ടുവന്നത്. കറന്‍സിഡെറിവേറ്റീവ്‌സ്: 2025 ജൂലൈ 12 മുതല്‍നിലവില്‍വന്നു. കമ്മോഡിറ്റി ഡെറിവേറ്റീവ്‌സ്: 2025 ഡിസംബര്‍ 13 തല്‍നടപ്പിലാക്കി.മൂലധനവിപണിയുംഇക്വിറ്റിഡെറിവേറ്റീവ്‌സും: 2026 ഏപ്രില്‍ 11 മുതല്‍ പൂര്‍ണ്ണമായും സജ്ജമാകും. നിലവിലെ സംവിധാനത്തില്‍ നിന്ന് പുതിയ രീതിയിലേക്ക് നിക്ഷേപകര്‍ക്കും അംഗങ്ങള്‍ക്കും സുഗമമായി മാറുന്നതിനായി നിശ്ചിത കാലയളവില്‍ ഇരു സംവിധാനങ്ങളും ഒരേസമയം പ്രവര്‍ത്തിക്കും. ഓര്‍ഡറുകള്‍ ലഭിച്ചാലുടന്‍ തത്സമയ സ്ഥിരീകരണം നല്‍കുന്നതിലൂടെ ഇടപാടുകളുടെ ഓരോ ഘട്ടത്തിലും അംഗങ്ങള്‍ക്ക് വ്യക്തത ലഭിക്കുന്നു; ഇത് ഓര്‍ഡര്‍ പ്രക്രിയയിലെ അനിശ്ചിതത്വം ഇല്ലാതാക്കുന്നു. ഓരോ ഓര്‍ഡറും തത്സമയം നിരീക്ഷിക്കാന്‍ സാധിക്കുന്നത് വഴി വിപണിയിലെ പങ്കാളികള്‍ക്ക് അതിവേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും റിസ്‌ക് മാനേജ്‌മെന്റ് (സാമ്പത്തിക ബാധ്യതകള്‍ നിയന്ത്രിക്കല്‍) കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുന്നു. ആഗോള സാങ്കേതിക നേതൃത്വം: വേഗതയിലുണ്ടായ ഈ വന്‍ വര്‍ദ്ധനവ്, ലോകത്തിലെ ഏറ്റവും അത്യാധുനിക എക്‌സ്‌ചേഞ്ചുകള്‍ക്ക് ഒപ്പമെത്താനും അവയെ മറികടക്കാനുമുള്ള എന്‍എസ്ഇയുടെ സാങ്കേതിക പ്രതിബദ്ധതയെ അടിവരയിടുന്നു. ഘട്ടംഘട്ടമായുള്ള പരിഷ്‌കരണ രീതിയിലൂടെ നിലവിലുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും കൂടാതെ പുതിയ സംവിധാനത്തിലേക്ക് സുഗമമായി മാറാന്‍ അംഗങ്ങള്‍ക്ക് സാധിക്കുന്നു.
