ഇന്ത്യയില്‍ രോഗമുക്തരുടെ ആകെ എണ്ണം 3 കോടി പിന്നിട്ടു
1 min readരാജ്യത്ത് കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 37.73 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,154 പേര്‍ക്ക്
ന്യൂഡെല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ. ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം മൂന്നു കോടി കടന്നു. രാജ്യത്താകെ ഇതുവരെ 3,00,14,713 പേരാണ് കോവിഡ് മുക്തരായത്. ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,649 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 97.22% ആയി.
രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 38.86 കോടി പിന്നിട്ടു. ഇന്നവെ രാവിലെ വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 48,51,209 സെഷനുകളിലൂടെ ആകെ 37,73,52,501 വാക്സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,35,287 ഡോസ് വാക്സിന്‍ നല്‍കി.
ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,154 പേര്‍ക്കാണ്. തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,50,899 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.46% മാത്രമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,32,343 പരിശോധനകള്‍ നടത്തി. ആകെ 43 കോടിയിലേറെ (43,23,17,813) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.32 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.59 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 21-ാം ദിവസവും 3 ശതമാനത്തില്‍ താഴെയാണ്. ഇതു തുടര്‍ച്ചയായ 35-ാം ദിവസവും 5 ശതമാനത്തില്‍ താഴെ തുടരുന്നു.