പുതുച്ചേരി: ബിജെപി മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നു
പുതുച്ചേരി: അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍. രംഗസാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മെയ് ഏഴിനാണ്. എന്നാല്‍ മന്ത്രിസഭാ വിവുലീകരണം ഇതുവരെ നടന്നിട്ടില്ല.എന്‍ഡിഎ സഖ്യ പങ്കാളിയായ ബിജെപി അതിന്‍റെ മന്ത്രിസഭാ നോമിനികളുടെ പട്ടിക ഇതുവരെ നല്‍കാത്തതായിരുന്നു കാരണം. എന്‍. രംഗസാമിയുടെ ആറ് അംഗ മന്ത്രിസഭയില്‍ ബിജെപിക്ക് രണ്ട് മന്ത്രിമാരുണ്ടാകുമെന്ന് ഐഎന്‍ആര്‍സിയും ബിജെപി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സമവായത്തിലെത്തിയിട്ടുണ്ട്.
സ്പീക്കര്‍ ബിജെപിയില്‍ നിന്നും ഡെപ്യൂട്ടി സ്പീക്കര്‍ എ ഐ എന്‍ ആര്‍ സിയില്‍ നിന്നുമായിരിക്കും. ബിജെപി ദേശീയ വക്താവും പുതുച്ചേരിയുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ ജൂണ്‍ 4, 5 തീയതികളില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം നാല് ദിവസം കഴിഞ്ഞു. ഇപ്പോഴും അനിശ്ചിതത്വമാണ് തുടരുന്നത്. പാര്‍ട്ടി മന്ത്രിസഭാംഗങ്ങളുടെ പട്ടികയും സ്പീക്കറുടെ പേരും നല്‍കിയിട്ടില്ല.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി. സ്വാമിനാഥനും പാര്‍ട്ടി നേതാവ് നമശിവായവും ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നു. അവര്‍ സമവായത്തിലെത്തിയെന്നും മുഖ്യമന്ത്രി എന്‍. രംഗസ്വാമി മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കുമെന്നും ഈ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ മൗനം പാലിക്കാനാണ് മുഖ്യമന്ത്രി താല്‍പര്യം കാണിച്ചത്. ശക്തനായ നേതാവും കോണ്‍ഗ്രസില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നതുമായ നമശിവായത്തിന് അഭിമാനകരമായ ഹോം പോര്‍ട്ട്ഫോളിയോ നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാണെന്ന് അറിയുന്നു. എന്നാല്‍, മന്ത്രിസഭാംഗങ്ങള്‍ക്കായുള്ള തീവ്രമായ ചരടുവലികളാണ് കാബിനറ്റ് അംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കാന്‍ പാര്‍ട്ടി വൈകുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
“ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ്, അത് തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭാംഗങ്ങളെയും ആത്മവിശ്വാസം ഏറ്റെടുക്കുകയും അന്തിമ നിഗമനത്തിലെത്തുകയും ചെയ്യും. ഞങ്ങള്‍ ഇതിനകം മുഖ്യമന്ത്രിയുമായും ദേശീയ നേതാവുമായ രാജീവുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉചിതമായ സമയത്ത് ഞങ്ങളുടെ കാബിനറ്റ് പ്രതിനിധികളുടെ പേര് പ്രഖ്യാപിക്കും’ ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി. സ്വാമിനാഥന്‍ പറഞ്ഞു ബാക്കിയുള്ള മന്ത്രിമാരുടെയും സ്പീക്കറുടെയും സത്യപ്രതിജ്ഞ ജൂണ്‍ 14 അല്ലെങ്കില്‍ ജൂണ്‍ 16 ന് നടക്കുമെന്നും ബിജെപിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. എഐഎന്‍ആര്‍സിക്കുള്ളില്‍ അതൃപ്തിയുടെ അലയൊലികള്‍ ഉണ്ട്, അസുഖകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പട്ടിക അവസാന നിമിഷം പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കാനുള്ള സാധ്യതയുണ്ട്.