പൊതുമേഖല മാസ്റ്റര്‍ പ്ലാന്‍ അവതരണങ്ങള്‍ ജൂലൈ 15ന് മുമ്പ് പൂര്‍ത്തിയാക്കും

ഓരോ സ്ഥാപനങ്ങളുടെയും ആധുനീകരണം, വൈവിധ്യവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാവി വികസന പദ്ധതിക്ക് രൂപം നല്‍കുന്നതിന്‍റെ ഭാഗമായുള്ള മാസ്റ്റര്‍ പ്ലാന്‍ അവതരണം ആരംഭിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. കെമിക്കല്‍ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ളാന്‍ അവതരണം പൂര്‍ത്തിയാക്കി. ജൂലൈ 15 ന് മുമ്പ് മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവതരണം പൂര്‍ത്തിയാക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ സ്ഥാപനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ പദ്ധതി വിഹിതം മാസ്റ്റര്‍ പ്ളാനിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.
വ്യവസായ വകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മായ ഡോ.കെ.ഇളങ്കോവന്‍ എ പി എം മുഹമ്മദ് ഹനീഷ്, അതതു മേഖലകളിലെ വിദഗ്ധര്‍ എന്നിവരുടെ മുന്‍പാകെ ഇതിനകം 7 സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ മാസ്റ്റര്‍ പ്ലാന്‍ അവതരണം നടത്തി.
കെ.എം.എം.എല്‍, മലബാര്‍ സിമന്‍റ്സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കളമശ്ശേരി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കെ.എസ്.ഡി.പി, കേരളാ സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ട്രാവന്‍കൂര്‍ സിമന്‍റ്സ് എന്നീ സ്ഥാപനങ്ങളാണ് അവതരണം നടത്തിയത്. ഓരോ സ്ഥാപനങ്ങളുടെയും ആധുനീകരണം, വൈവിധ്യവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തേക്ക് ആവശ്യമായ പ്രവര്‍ത്തന പദ്ധതി ഇതിലൂടെ രൂപീകരിക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ നഷ്ടം കുറയ്ക്കുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനും വൈവിധ്യവത്കരണ സമീപനത്തിലൂടെ സാധിച്ചിരുന്നു. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഈ വഴിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
അതതു മേഖലകളിലെ വിദഗ്ധരും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മ മാസ്റ്റര്‍പ്ലാനിന് അന്തിമ രൂപം നല്‍കുക എന്ന് മന്ത്രി വ്യക്തമാക്കി.