വീരഭദ്രസിംഗിന്‍റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം
1 min readഓര്‍മയായത് ഭരണപരിചയമുള്ള നേതാവെന്ന് മോദി
ന്യൂഡെല്‍ഹി: ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഭരണപരവും നിയമനിര്‍മ്മാണ പരിചയവുമുള്ള ഒരു നീണ്ട രാഷ്ട്രീയ ജീവിതമാണ് വീരഭദ്ര സിംഗിന് ഉണ്ടായിരുന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഹിമാചല്‍ പ്രദേശിന്‍റെ വികസനത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പ്രധാനമന്ത്രി പങ്കുചേര്‍ന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സിംഗ് അന്തരിച്ചത്. കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ക്കെതിരെ അദ്ദേഹം രണ്ടുമാസക്കാലം പോരാടിയിരുന്നു. 87 വയസായിരുന്നു.
പുലര്‍ച്ചെ 3.40 നാണ് വീരഭദ്ര സിംഗ് അന്തരിച്ചതെന്ന് ഐജിഎംസിഎച്ച് സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ജനക് രാജ് പറഞ്ഞു. ഒരിക്കല്‍ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന സോളന്‍ ജില്ലയിലെ ആര്‍ക്കിയില്‍ നിന്നുള്ള സിറ്റിംഗ് നിയമസഭാംഗമായിരുന്നു അദ്ദേഹം. രണ്ട് മാസത്തിനിടെ രണ്ട് തവണ വീരഭദ്ര സിംഗ് കോവിഡ് പോസിറ്റീവ് ആയിരുന്നു. ജൂലൈ 5 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ.ജി.എം.സി.എച്ചിന്‍റെ ഗുരുതരമായ പരിചരണ വിഭാഗത്തിലായിരുന്നു.ജൂലൈ 5 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ.ജി.എം.സി.എച്ചിന്‍റെ ഗുരുതരമായ പരിചരണ വിഭാഗത്തിലായിരുന്നു.വീരഭദ്ര സിംഗിന്‍റെ നിര്യാണത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
വീരഭദ്ര സിംഗിന്‍റെ നിര്യാണത്തില്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരും അനുശോചിച്ചു. മുഖ്യമന്ത്രി, പാര്‍ലമെന്‍റ് അംഗം എന്നീ നിലകളില്‍ ആറ് പതിറ്റാണ്ടായി നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയെയാണ് അടയാളപ്പെടുത്തുന്നതെന്ന് രാഷ്ട്രപതിപതി ഭവന്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ രാഷ്ട്രപതിയും പങ്കുചേര്‍ന്നു. വീരഭദ്ര സിംഗ് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ശക്തനായ നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ജനങ്ങളേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും സേവിക്കാനുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അവസാനം വരെ മാതൃകാപരമായി തുടര്‍ന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്‍റെ അനുശോചനം- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.മുന്‍ ഹിമാചല്‍ പ്രദേശിന്‍റെ നിര്യാണത്തില്‍ പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിന് പ്രാപ്തിയുള്ള ഒരു ഭരണാധികാരിയെയും മാന്യനെയും നഷ്ടപ്പെട്ടതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.’കഴിവുള്ള ഒരു ഭരണാധികാരിയും ജനങ്ങളാല്‍ സ്നേഹിക്കപ്പെട്ടിരുന്ന ഒരു മാന്യനും ആയിരുന്നു അദ്ദേഹം. സിംഗ് ഒരു ജ്യേഷ്ഠന്‍ മാത്രമല്ല, അനേകര്‍ക്ക് ഒരു ഉപദേഷ്ടാവുമായിരുന്നു- അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. ‘രാജാ സാബ്’ എന്നറിയപ്പെടുന്ന വീരഭദ്ര സിംഗ്, മലയോര സംസ്ഥാനത്തെ ബുഷഹറിലെ പഴയ നാട്ടുരാജ്യത്തിലാണ് ജനിച്ചത്. മലയോര സംസ്ഥാനവുമായി അമരീന്ദര്‍ സിംഗിന് ദീര്‍ഘകാല ബന്ധമുണ്ട്. രണ്ട് തോട്ടങ്ങള്‍ ഇദ്ദേഹത്തിനുണ്ട് – ഒന്ന് നാര്‍കണ്ടയ്ക്കടുത്തുള്ള കാണ്ഡാലി, സംസ്ഥാന തലസ്ഥാനമായ ഷിംലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ, മറ്റൊന്ന് സോളന്‍ ജില്ലയിലെ ചെയ്ലിനടുത്തുള്ള ഡോച്ചി.
വീരഭദ്രസിംഗിന്‍റെ നിര്യാണത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.