December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സഹകരണവകുപ്പ്: എന്തുകൊണ്ട് അമിത് ഷാ ?

1 min read

ന്യൂഡെല്‍ഹി: ഗുജറാത്തിലെ സഹകരണ സംഘങ്ങളുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന നേതാവാണ് പുതുതായി സൃഷ്ടിച്ച കേന്ദ്രസഹകരണ മന്ത്രാലയത്തിന്‍റെ അധിക ചുമതല ലഭിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ. സഹകരണ മേഖലയിലെ അദ്ദേഹത്തിന്‍റെ ഗുജറാത്ത് മാതൃക മുന്‍കാലങ്ങളില്‍ പ്രധാനവാര്‍ത്തകളായിരുന്നു. അദ്ദേഹത്തെ ഒരിക്കല്‍ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ് എന്ന് വിളിച്ചിരുന്നു. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഭരണപരവും നിയമപരവും നയപരവുമായ ചട്ടക്കൂട് നല്‍കുന്നതിനാണ് സഹകരണ മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. മാത്രമല്ല അടിത്തട്ടിലേക്ക് എത്തുന്ന ഒരു യഥാര്‍ത്ഥ ജനാധിഷ്ഠിത പ്രസ്ഥാനമെന്ന നിലയില്‍ ഏറെ പ്രാധാന്യവുമുണ്ട്.കൃഷി, ഗ്രാമവികസന മന്ത്രാലയത്തിന് സമാനമായ പ്രാധാന്യം മന്ത്രാലയത്തിന് ഉണ്ടായിരിക്കും.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ഗുജറാത്തിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ സഹകരണ സെല്ലിന്‍റെ (സെയില്‍) കണ്‍വീനറാണ് അമിത് ഷാ. 36-ാം വയസ്സില്‍ അഹമ്മദാബാദ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ (എ.ഡി.സി.ബി) ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനായി അദ്ദേഹം നിയമിതനായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, ബാങ്കിന്‍റെ 20.28 കോടി രൂപയുടെ നഷ്ടം പോലും ഷാ നികത്തുകയും ലാഭം നേടുകയും ചെയ്തു. ചില സംസ്ഥാനങ്ങളില്‍ സഹകരണ വകുപ്പുകളുണ്ട്, എന്നാല്‍ ഇതുവരെ കേന്ദ്ര തലത്തില്‍ പ്രത്യേക മന്ത്രാലയം ഉണ്ടായിരുന്നില്ല. സഹകരണ മന്ത്രാലയം സഹകരണസംഘങ്ങള്‍ക്കായുള്ള ‘ബിസിനസ് ഓഫ് ഈസിംഗ്’ പ്രക്രിയകള്‍ കാര്യക്ഷമമാക്കാന്‍ സാധ്യതയുണ്ട്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

രാജ്യത്തിന് സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃകയുണ്ട്, അതനുസരിച്ച് ഓരോ അംഗവും സ്വന്തം ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുന്നു. സഹകരണ മന്ത്രാലയത്തിന്‍റെ രൂപീകരണം കാര്‍ഷിക മേഖലയിലും ഗ്രാമീണ മേഖലയിലും അഭിവൃദ്ധി കൈവരിക്കുമെന്ന് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ടാണ് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ചരിത്രപരമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. . ഇത് കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും അവരുടെ ബിസിനസുകള്‍ സ്വാശ്രയവുമാക്കുകയും ചെയ്യും.

Maintained By : Studio3