November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയില്‍ പിയാജിയോയുടെ ഇവി ഷോറൂം തുറന്നു

സംസ്ഥാനത്തെ നാലാമത്തെ ഇലക്ട്രിക് വാഹന ഷോറൂമാണ് പ്രവര്‍ത്തനമാരംഭിച്ചത്  

കൊച്ചി: പിയാജിയോയുടെ ഇലക്ട്രിക് വാഹന ഷോറൂം കച്ചേരിപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി മേയര്‍ എം അനില്‍കുമാറും എറണാകുളം ആര്‍ടിഒ പിഎം ഷെബീറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ നാലാമത്തെ ഇലക്ട്രിക് വാഹന ഷോറൂമാണ് തുറന്നത്. പിയാജിയോ വെഹിക്കിള്‍സ് ജനറല്‍ മാനേജരും മേഖലാ മേധാവിയുമായ ദിവാകര്‍ റെഡ്ഡി, ഡീലര്‍മാരായ കുറ്റൂക്കാരന്‍ ഗ്രൂപ്പിലെ ഇലക്ട്രിക് വെഹിക്കിള്‍സ് ബിസിനസ് തലവന്‍ ഷിബിലി ജോസഫ് എന്നിവരും പങ്കെടുത്തു.

ഇക്കോമാര്‍ക്ക് എന്ന പേര് നല്‍കിയ ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ പിയാജിയോയുടെ എല്ലാ ഇലക്ട്രിക് ചരക്ക്, യാത്രാ വാഹനങ്ങളും ലഭ്യമാണ്. പിയാജിയോ ഈയിടെ എഫ്എക്‌സ് (ഫിക്‌സ്ഡ് ബാറ്ററി) ശ്രേണിയില്‍പ്പെട്ട ചരക്ക് വാഹനങ്ങളും ഓട്ടോറിക്ഷയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹ്രസ്വദൂര ഗതാഗത മേഖലയില്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുന്ന പിയാജിയോ ഏറ്റവും ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് പിയാജിയോ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വാണിജ്യ വാഹന വിഭാഗം മേധാവിയുമായ സാജു നായര്‍ പറഞ്ഞു.

പിയാജിയോയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനച്ചെലവ് കുറവായതിനാല്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. വാഹന ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുറമെ പരിസ്ഥിതി സംരക്ഷിക്കുന്നതു കൂടിയാണ് കമ്പനിയുടെ എഫ്എക്‌സ് ശ്രേണി. ഉപയോക്താക്കളില്‍ വിശ്വാസ്യത വളര്‍ത്തുന്നതിനും അവര്‍ക്ക് മനസ്സമാധാനം ഉറപ്പാക്കുന്നതിനും മറ്റാരും നല്‍കാത്ത  വില്‍പ്പനാനന്തര സര്‍വീസ് ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ സൂപ്പര്‍ വാറന്റി ലഭ്യമാണ്. തുടക്കമെന്ന നിലയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യ മെയിന്റനന്‍സ് പാക്കേജും നല്‍കുന്നു. പിയാജിയോ കണക്റ്റ് ടെലിമാറ്റിക്‌സ് സംവിധാനത്തിലൂടെ വാഹന ഉടമകള്‍ക്കായി തല്‍സമയ ഡാറ്റ ട്രാക്കിംഗ് ലഭ്യമാക്കി വരുന്നു. സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ക്കും ഈ സേവനം ലഭ്യമാണ്.

Maintained By : Studio3