Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒവൈസി ഉത്തര്‍പ്രദേശിലേക്കും എത്തുന്നു

1 min read
ഒവൈസി ഉത്തര്‍പ്രദേശിലേക്കും എത്തുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അസാദുദീന്‍ ഒവൈസിയുടെ അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദ്-ഉല്‍-മുസ്ലിമീന്‍ (എഐഐഎംഎം) മത്സരിക്കും. ഇതിനായി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി (എസ്ബിഎസ്പി) ഒവൈസി സഖ്യമുണ്ടാക്കും. ഭഗിദാരി സങ്കല്‍പ് മോര്‍ച്ച സഖ്യത്തിന്റെ ഭാഗമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എഐഐഎം അംഗങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എസ്ബിഎസ്പിയുടെ നേതാവ് ഓം പ്രകാശ് രാജ്ഭര്‍ വ്യക്തമാക്കുന്നു. മോര്‍ച്ചയിലെ ഒമ്പത് ഘടകങ്ങള്‍ ജനുവരി 17 ന് സംസ്ഥാനത്തെ 75 ജില്ലാ ആസ്ഥാനങ്ങളിലും യോഗം ചേരുന്നുണ്ട്. ഇതിനുശേഷം മോര്‍ച്ചയുടെ സംയുക്ത റാലി സംഘടിപ്പിക്കും. ഇത് ഒവൈസിയും മുന്നണിയിലെ മറ്റ് നേതാക്കളും അഭിസംബോധന ചെയ്യും.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

ഉത്തര്‍പ്രദേശില്‍ മൊത്തം 58,758 ഗ്രാമപഞ്ചായത്തുകളാണുള്ളത്. വരാനിരിക്കുന്ന യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി എസ്ബിഎസ്പി ബിജെപിയെ പിന്തുണക്കില്ലെന്നും വ്യക്തമാക്കി. എസ്‌ജെഎസ്പി തുടക്കത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായിരുന്നുവെങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്ഭറിനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ 403 അംഗ യുപി നിയമസഭയില്‍ എസ്ബിഎസ്പിക്ക് നാല് എംഎല്‍എമാരുണ്ട്.

 

Maintained By : Studio3