October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിഎസ്‍ടി വിഷയങ്ങളിൽ കേന്ദ്രത്തെ വെല്ലുവിളിച്ച് മഹാരാഷ്ട്ര; അന്തിമ തീരുമാനം സംസ്ഥാനത്തിന്റേത്

ന്യൂഡെൽഹി ജിഎസ്ടി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനുള്ള അധികാരത്തെ വെല്ലുവിളിച്ച് മഹാരാഷ്ട്ര സർക്കാർ. ജിഎസ്ടിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ സർക്കുലറുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതായിരിക്കുമെന്ന് ഉദ്ധവ് താക്കറെ സർക്കാർ വ്യക്തമാക്കി. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ്(സിബിഐസി) പുറപ്പെടുവിക്കുന്ന എല്ലാ സർക്കുലറുകളും പരിശോധിച്ച് ഇവ നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാനം പ്രത്യേക സർക്കുലർ പുറത്തിറക്കുമെന്ന് മഹാരാഷ്ട്രയിലെ ചരക്ക് സേവന നികുതി വകുപ്പ് (എംജിഎസ് റ്റിഡി) പ്രസ്താവന പുറത്തിറക്കി.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

ഇതോടെ സിബിഐസിയുടെ മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള 2019ലെ 39ാം സർക്കുലറും എംജിഎസ് റ്റിഡി പിൻവലിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട കേന്ദ്ര തീരുമാനങ്ങൾ അതേപടി നടപ്പാക്കില്ലെന്നും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ കൂടി സംരക്ഷിക്കുന്ന വിധം ജിഎസ്ടി നയങ്ങളിൽ മാറ്റം വരുത്തുമെന്നുള്ള സൂചനയാണ് ഇതിലൂടെ മഹാരാഷ്ട്ര സർക്കാർ നൽകുന്നത്. ജിഎസ്ടി നിലവിൽ വന്ന് നാല് വർഷത്തിനിടയിൽ രണ്ടാംതവണയാണ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പ് ഉയരുന്നത്. ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേന്ദ്രനീക്കങ്ങളിൽ നേരത്തെ സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങളും കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നയങ്ങൾ വേണമെന്നാണ് ഇവരുടെ ആവശ്യം.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

ആശയവിനിമയത്തിലെ ദൃഢത കാത്തുസൂക്ഷിക്കുന്നതിനും ഏത് സർക്കുലറാണ് നടപ്പിലാക്കേണ്ടതെന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ ന്യായീകരണം. ജിഎസ്ടി കൌൺസിലിന്റെ തീരുമാനമെടുക്കൽ പ്രക്രിയയെ ദുർബലപ്പെടുത്തുന്നതാണ് മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Maintained By : Studio3